പോക്‌സോ കേസ്: ഡല്‍ഹിയില്‍നിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു
![പോക്‌സോ കേസ്: ഡല്‍ഹിയില്‍നിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു പോക്‌സോ കേസ്: ഡല്‍ഹിയില്‍നിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു](https://www.thejasnews.com/h-upload/2024/05/19/219896-new-project.avif)
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത പോക്‌സോ കേസ് പ്രതി പോലിസ് പിടിയില്‍നിന്ന് ചാടിപ്പോയി. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് രക്ഷപ്പെട്ടത്. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയായിരുന്നു സച്ചിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് സച്ചിന്‍ രവി ഷാര്‍ജയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. പത്തനംതിട്ടയില്‍നിന്നുള്ള സൈബര്‍ പോലിസ് സംഘം ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലേക്ക് വിമാനമാര്‍ഗ്ഗം എത്തിച്ച് ബസില്‍ പത്തനംതിട്ടയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി ചാടിപ്പോയത്. ചെന്നൈക്ക് സപീപം കാവേരിപട്ടണം എന്ന സ്ഥലത്ത് വാഹനമെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യത്തിനായി ബസ് റോഡരികില്‍ നിര്‍ത്തിയപ്പോഴാണ് പോലിസുകാരുടെ കണ്ണുവെട്ടിച്ച് സച്ചിന്‍ രവി കടന്നുകളഞ്ഞത്.
ഇയാളെ പിടികൂടാനായി തമിഴ്നാട് പോലിസിന്റെ സഹായം തേടിയിട്ടുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ട് പൊതു ഇടങ്ങളില്‍ പലയിടത്തും സച്ചിന്റെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. അതിനാല്‍ പെട്ടെന്നുതന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇയാളുടെ കയ്യില്‍ രേഖകളോ പണമോ ഉണ്ടാകാനിടയില്ലെന്ന് പോലിസ് കണക്കാക്കുന്നു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT