Kerala

കനാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ചോറ്റാനിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മാനുവല്‍ ജോസഫാണ് മുങ്ങിമരിച്ച്.മരട് ചമ്പക്കര കനാലില്‍ മൂന്നുമണിയോടെ കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിനടുത്തുള്ള ഉള്ള കടവിലാണ് സംഭവം

കനാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി  മുങ്ങി മരിച്ചു
X

കൊച്ചി: ചമ്പക്കര കനാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മരട് വേവുകാട് മാര്‍ട്ടിന്റെ മകന്‍ മാനുവല്‍ ജോസഫ് (മനു 16) ആണ് മരിച്ചത്. ചോറ്റാനിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മാനുവലിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ രക്ഷപെടുത്തി. മരട് ചമ്പക്കര കനാലില്‍ മൂന്നുമണിയോടെ കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിനടുത്തുള്ള ഉള്ള കടവിലാണ് നാലു സുഹൃത്തുക്കള്‍ക്കൊപ്പം മാനുവേല്‍ കുളിക്കാനിറങ്ങിത്. നീന്തുന്നതിനിടെ മാനുവേലിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും കടവന്ത്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും സ്‌കൂബ ഡൈവേഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Next Story

RELATED STORIES

Share it