Kerala

ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് വിമുക്ത പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, കേരള ട്രാവല്‍ മാര്‍ട്ട് ഫൗണ്ടേഷന്റേയും, സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ചൈത്രം ഹോട്ടലില്‍ വച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് വിമുക്ത പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച
X

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ ഹരിതപെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്തവും മാലിന്യരഹിതവുമായ ടൂറിസം കേന്ദ്രങ്ങള്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയുടെ ഉദ്ഘടാനവും ദ്വിദിന ശില്‍പശാലയും ബൂധനാഴ്ച നടക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, കേരള ട്രാവല്‍ മാര്‍ട്ട് ഫൗണ്ടേഷന്റേയും, സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ചൈത്രം ഹോട്ടലില്‍ വച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് പദ്ധതി അവതരിപ്പിക്കും. സ്‌പെസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസ് മാനേജിംഗ് പാര്‍ട്ണര്‍ ജോബിന്‍ .ജെ. അക്കരക്കളം പദ്ധതിയുടെ ധാരണാപത്രം മന്ത്രിക്ക് കൈമാറും. ചടങ്ങില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, കെ.ടി.ഡി.സി. എംഡി, ആര്‍ രാഹുല്‍ ഐആര്‍എസ്, കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം, ടൂറിസം ഉപദേശക സമിതി അംഗങ്ങളായ ഇ.എം.നജീബ്, ജോസ് ഡൊമനിക്,രവിശങ്കര്‍ കെ.വി, വി.ശിവദത്തന്‍, കെടിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി എബ്രഹാം ജോര്‍ജ്, ട്രഷറര്‍ ജോസ് മാത്യു, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജൂലൈ 25 ന് വൈകിട്ട് സമാപിക്കുന്ന ശില്‍പശാലയില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം സംരംഭകര്‍, ടൂറിസം വകുപ്പിലെ ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി ടൂറിസം രംഗത്ത് നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികള്‍ക്കും രൂപം നല്‍കും. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 9 കേന്ദ്രങ്ങളെ പാരിസ്ഥിതിക ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കികൊണ്ട് ഗ്രീന്‍ സര്‍ട്ടിഫിക്കേഷനിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

Next Story

RELATED STORIES

Share it