- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേട്ടങ്ങളിൽ കരിവാരിതേക്കാൻ ചിലർ നെറികേടിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു: മുഖ്യമന്ത്രി
ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിർമ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവർ ഒരു ദിവസ്സത്തെ വാർത്ത കണ്ട് വിധി കൽപിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളജ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാൻ ചിലർ ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരുണ്ടാക്കിയ നേട്ടങ്ങളിൽ കരിവാരിതേക്കാൻ ഇവർ നെറികേടിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ്.
ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിർമ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവർ ഒരു ദിവസ്സത്തെ വാർത്ത കണ്ട് വിധി കൽപിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലാതിരുന്നവർ സ്വന്തം വീട്ടിൽ ഇന്ന് കിടന്നുറങ്ങുകയാണ്. 2,26,000ത്തിൽപ്പരം വീടുകൾ പൂർത്തിയാക്കി. ഇന്ന് ഇവരെല്ലാം സ്വന്തം വീട്ടിൽ കഴിയുന്നു. ഇത് അഴിമതിയുടെ ഭാഗമാണോ. എന്തെങ്കിലും അഴിമതി അതിൽ നടന്നോ. ഓരോ പ്രദേശത്തും പൂർത്തിയാക്കിയ വീട് എങ്ങനെയെന്ന് നിങ്ങൾക്കറിയില്ലേ. ഇതെല്ലാം സ്വാഭാവികമായും നാടിന്റെ നേട്ടമായി വരുന്നു. ബാക്കി വീടുകൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും കോൺട്രാക്ടുമായി ബന്ധപ്പെട്ട് വൃത്തികേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് ആ ഭാഗത്ത് നിൽക്കേണ്ട കാര്യമാണ്".
കോവിഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. സ്വാഭാവികമായും ഇങ്ങോട്ട് വരേണ്ടവർ ഇവിടെയെത്തുമ്പോൾ അവരിൽ പലരും ഏറ്റവും കൂടുതൽ രോഗവ്യാപന പ്രദേശങ്ങളിൽ നിന്നെത്തിയവരാണ്. അതിന്റേതായ രോഗവ്യാപനമുണ്ടായിട്ടുണ്ട്. എന്നാൽ അതിലും ആശ്വസിക്കാനുള്ള വകയുണ്ട്. മരണം ഉയരാതിരിക്കാനാണ് ശ്രമിക്കുന്നത്. അത് പിടിച്ചു നിർത്താനും നമുക്കായി. ഇക്കാര്യത്തിൽ ലോകത്തിന്റെ മുൻനിര പട്ടികയിലാണ് കൊച്ചു കേരളം ഉള്ളത്. അവിടെയും പലരും കൊണ്ടു പിടിച്ച് ശ്രമിക്കുകയാണ്. ജനങ്ങൾ ഏതെല്ലാം കാര്യത്തിൽ സന്തോഷിക്കുന്നോ ആ കാര്യങ്ങൾ നടക്കാൻ പാടില്ലെന്നാണ് ചിന്തിക്കുന്നത്. ചിലർ മറ്റ് ചില പ്രചരണങ്ങളിലൂടെ ഈ അവസ്ഥയെ അട്ടിമറിക്കാനാവുമോ എന്നാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ കെ ശൈലജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















