പരപ്പനങ്ങാടിയിലെ സദ്ദാം ബീച്ചില്‍ വളര്‍ത്തുപ്രാവുകളെ തലയറുത്തുകൊന്നു
BY NSH23 May 2021 7:18 PM GMT

X
NSH23 May 2021 7:18 PM GMT
പരപ്പനങ്ങാടി: സദ്ദാം ബീച്ചില്‍ വളര്‍ത്തുപ്രാവുകളെ സാമൂഹിക വിരുദ്ധര്‍ തലയറുത്തുകൊന്നു. സദ്ദാം ബീച്ചിലെ ചീരങ്ങന്‍ അക്ബര്‍ വളര്‍ത്തുന്ന പ്രാവുകളില്‍ പത്തോളംപ്രാവുകളെയാണ് സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ തലയറുത്തുകൊന്നത്. ശനിയാഴ്ച അര്‍ധരാത്രിയില്‍ സംഭവിച്ചതാണെന്നാണ് കരുതുന്നത്.
ഇന്നലെ രാവിലെ കൂട് തുറന്ന നിലയിലാണ് കണ്ടത്. പ്രാവുകളെറോഡരികില്‍ കഴുത്തറുത്ത നിലയിലാണ് ശ്രദ്ധയില്‍പ്പെട്ടത്. റോഡരികിലെ വീടിനോടുചേര്‍ന്ന് സ്ഥാപിച്ച കൂടുകളിലാണ് പ്രാവുകളെ സൂക്ഷിച്ചിരുന്നത്. ഈ കൂട് തകര്‍ത്താണ് ക്രൂരത കാട്ടിയിരിക്കുന്നത്. 2000 മുതല്‍ 5000 രൂപ വരെ വിലയുള്ള പ്രാവുകള്‍ വലിയ ടൂര്‍ണമെന്റുകളില്‍ പറത്തല്‍ മല്‍സരത്തിന് കൊണ്ടുപോവുന്നതാണെന്നും 30,000 രൂപയുടെ നഷ്ടമുണ്ടായതായും അക്ബര്‍ പറഞ്ഞു.
Next Story
RELATED STORIES
ക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്‍
27 Jun 2022 6:37 AM GMTഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പരാജയം, യുപിയില്‍...
26 Jun 2022 9:48 AM GMTഗുജറാത്ത് വംശഹത്യക്കെതിരേ നിയമപോരാട്ടം നടത്തിയ ടീസ്റ്റ സെതല്‍വാദ്...
25 Jun 2022 1:03 PM GMTഭീമ കൊറേഗാവ് പ്രതികള്‍ക്കെതിരായ ഹാക്കിങ് കാംപയിനില്‍ പൂനെ പോലിസിന്...
25 Jun 2022 4:21 AM GMT