Kerala

പെട്ടിമുടിയിലെ തെരച്ചില്‍ കൊവിഡ് മാനദണ്ഡം പാലിച്ച്: ജില്ലാ കലക്ടര്‍

ഇതുവരെ നടത്തിയ ടെസ്റ്റില്‍ രണ്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സിലെ ഒരു ജീവനക്കാരനും മീഡിയയുമായി ബന്ധപ്പെട്ട ഒരാള്‍ക്കുമാണ് പോസിറ്റീവ് ആയത്. പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കമുള്ളവരെ ക്വാറന്റീനിലാക്കുകയും ചെയ്തിട്ടുണ്ട്.

പെട്ടിമുടിയിലെ തെരച്ചില്‍ കൊവിഡ് മാനദണ്ഡം പാലിച്ച്: ജില്ലാ കലക്ടര്‍
X

ഇടുക്കി: പെട്ടിമുടിയില്‍ തെരച്ചില്‍ രക്ഷാപ്രവര്‍ത്തനം കൊവിഡ് മാനദണ്ഡം പാലിച്ചാണെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. ദുരന്തഭൂമിയില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പൊതുപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും മരിച്ചവരുടെ ബന്ധക്കളുമായി അനവധി പേര്‍ എത്തിച്ചേര്‍ന്നു. വന്നവരെ ആരേയും തടയാനോ ഒഴിവാക്കാന്‍ കഴിയാത്തവരോ ആയിരുന്നു. എങ്കിലും കൂടുതല്‍ പേര്‍ ദുരന്ത ഭൂമിയിലെക്കെത്തുന്നത് പോലിസിന് തടയേണ്ടിവന്നു.

പെട്ടിമുടിയിലെത്തിയവരില്‍ കൊവിഡ് ബാധ എന്ന വിധത്തില്‍ പ്രചാരണവും ഉണ്ടായി. സാമൂഹ്യ അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുകയും കര്‍ശനമായി നടപ്പാക്കുകയുമുണ്ടായി. ഏതെങ്കിലും വിധത്തിലുള്ള ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചവരെ മുഴുവന്‍ പേര്‍ക്കും കഴിഞ്ഞ ഞായറാഴ്ച മുതല്‍ സെന്റിനല്‍ സര്‍വ്വെയ്‌ലന്‍സിലൂടെ എല്ലാ ദിവസവും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി.

ഇവിടെ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും, തെരച്ചിലില്‍ ഏര്‍പ്പെട്ട എന്‍ ഡി ആര്‍ എഫ്, ഫയര്‍ ഫോഴ്‌സ്. പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് ഭക്ഷണം തയ്യാറാക്കുന്നവര്‍ക്കുമാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇതുവരെ നടത്തിയ ടെസ്റ്റില്‍ രണ്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സിലെ ഒരു ജീവനക്കാരനും മീഡിയയുമായി ബന്ധപ്പെട്ട ഒരാള്‍ക്കുമാണ് പോസിറ്റീവ് ആയത്. പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കമുള്ളവരെ ക്വാറന്റീനിലാക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ഒന്‍പതിന് രണ്ടു പേര്‍ക്കും, പത്തിന് 84 പേര്‍ക്കും, പതിനൊന്നിന് 23 പേര്‍ക്കും പന്ത്രണ്ടിന് 24 പേര്‍ക്കും ടെസ്റ്റ് നടത്തി. ആന്റിജന്‍ ടെസ്റ്റ് ആവശ്യമെങ്കില്‍ ഇനിയും നടത്തും. തെരച്ചില്‍ പ്രദേശം ദിവസവും അണുവിമുക്തമാക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it