പെട്ടി മുടി ദുരന്തം: ഇരകളുടെ പുനരധിവാസം; സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി
ദുരന്തത്തിന് ഇരയായ അവസാനത്തെയാളുടെയും കണ്ണീരൊപ്പാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു

കൊച്ചി: കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ തേടി ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി വീടുവെക്കാന്‍ നല്‍കിയ സ്ഥലം വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പി ഷണ്‍മുഖ നാഥന്‍ ഉള്‍പ്പെടെ നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ദുരന്തത്തിന് ഇരയായ അവസാനത്തെയാളുടെയും കണ്ണീരൊപ്പാനും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു.കണ്ണന്‍ ദേവന്‍ ഹില്ലിലെ മിച്ചഭൂമി പിടിച്ചെടുത്ത് തൊഴിലാളികള്‍ക്ക് വീടുവെച്ച് നല്‍കണമെന്ന ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം 2018 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നു ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു.
RELATED STORIES
കോട്ടക്കല് നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര് ഒമ്പത് മുതല് മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല് പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന് പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്പ്പിക്കാന് വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT