Kerala

ഇന്ധന വില വര്‍ധനവ്:കേന്ദ്ര സര്‍ക്കാരിന്റെത് തീവെട്ടികൊള്ളയെന്ന് എസ്ഡിപിഐ

കടല്‍ കൊള്ളക്കാരെ പോലെയാണ് എണ്ണകമ്പനികള്‍ ജനങ്ങളോട് പെരുമാറുന്നത്. ഇന്ധന വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് യുപിഎ സര്‍ക്കാരാണ് നല്‍കിയത്, എന്നാല്‍ എല്ലാത്തിലും എന്ന പോലെ ബിജെപിയാണ് അതിന്റെ ഗുണഭോക്താക്കള്‍

ഇന്ധന വില വര്‍ധനവ്:കേന്ദ്ര സര്‍ക്കാരിന്റെത് തീവെട്ടികൊള്ളയെന്ന് എസ്ഡിപിഐ
X

കൊച്ചി : ഇന്ധന വില നൂറു രൂപയിലേക്ക് ഉയരുന്ന സാഹചര്യം അതീവ ഗുരുതരമാണെന്നും ബിജെപി കോര്‍പറേറ്റ് കമ്പനികളെ ഉപയോഗിച്ച് ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി.കടല്‍ കൊള്ളക്കാരെ പോലെയാണ് എണ്ണകമ്പനികള്‍ ജനങ്ങളോട് പെരുമാറുന്നത്. ഇന്ധന വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് യുപിഎ സര്‍ക്കാരാണ് നല്‍കിയത്, എന്നാല്‍ എല്ലാത്തിലും എന്ന പോലെ ബിജെപിയാണ് അതിന്റെ ഗുണഭോക്താക്കള്‍.

ക്രൂഡ് ഓയില്‍ വില ബാരലിനു 58.36 ഡോളര്‍ ആയി നില്‍കുമ്പോഴാണ് ഇന്ത്യയില്‍ നൂറു രൂപക്ക് അടുത്തേക്ക് വില നീങ്ങുന്നത്.പെട്രോള്‍ വിലക്ക് നൂറു ശതമാനത്തിന് മുകളിലാണ് നികുതി ചുമത്തിയിരിക്കുന്നത്. എട്ട് മാസത്തിനിടക്ക് പതിനാറ് രൂപയോളം വര്‍ധിപ്പിച്ച ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ ജനങ്ങള്‍ ഒരു നിര്‍ണായക സമരത്തിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളക്കെതിരെ നരേന്ദ്ര മോദി കൊച്ചി ബിപിസിഎല്‍ സന്ദര്‍ശിക്കുന്ന നാളെ പ്രധാന മന്ത്രിയുടെ കോലം കത്തിച്ചും, പന്തം കൊളുത്തിയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അറിയിച്ചു.

Next Story

RELATED STORIES

Share it