പമ്പുടമയുടെ കൊല: മൂന്ന് പേര്‍ അറസ്റ്റില്‍

മനോഹരന്റെ കാര്‍ അങ്ങാടിപ്പുറത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്

പമ്പുടമയുടെ കൊല: മൂന്ന് പേര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: കയ്പമംഗലത്ത് പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തൃശൂര്‍ കയ്പമംഗലം സ്വദേശികളായ അനീസ്, അന്‍സാര്‍, സിയോണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം അങ്ങാടിപ്പുറത്ത് നിന്നാണ് ഇവര്‍ പോലിസിന്റെ പിടിയിലായത്. മനോഹരന്റെ കാര്‍ അങ്ങാടിപ്പുറത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പമ്പിലെ കലക്ഷന്‍ തുക തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ മനോഹരനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. കൊല നടത്തിയത് തങ്ങളല്ലെന്ന് ആദ്യം വാദിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ കണിച്ചതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എതാനും ദിവസങ്ങളായി പണം ലക്ഷ്യമിട്ട് മനോഹരനെ പിന്തുടരുന്നതായി പ്രതികള്‍ സമ്മതിച്ചു. തുടര്‍ന്ന് മനോഹരന്‍ ഒറ്റക്ക് രാത്രി പമ്പില്‍ നിന്നു മടങ്ങവെയാണ് കാര്‍ തടഞ്ഞു നിര്‍ത്തി സംഘം മനോഹരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

RELATED STORIES

Share it
Top