Kerala

സംസ്ഥാനത്ത് പെട്രോള്‍ വില എൺപതിലേക്ക്

യുഎസ് -ഇറാന്‍ യുദ്ധഭീഷണി മൂലം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നേക്കുമെന്ന് എണ്ണക്കമ്പനി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്ത് പെട്രോള്‍ വില എൺപതിലേക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില എൺപതിലേക്ക്. ഇന്ന് ലിറ്ററിന് 16 പൈസ കൂടി 79.38 രൂപയിലും ഡീസല്‍ ലിറ്ററിന് 11 പൈസ കൂടി 74.2 രൂപയിലുമാണ് വില്‍ക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 79.38 രൂപയിലും ഡീസല്‍ ലിറ്ററിന് 74.2 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 77.99 രൂപയും ഡീസല്‍ 72.79 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 78.34 രൂപയും ഡീസല്‍ ലിറ്ററിന് 73.13 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് -ഇറാന്‍ യുദ്ധഭീഷണി മൂലം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നേക്കുമെന്ന് എണ്ണക്കമ്പനി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ മാസം ആദ്യ ദിനത്തില്‍ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.81 രൂപയിലുമായിരുന്നു വ്യാപാരം. ഡിസംബറില്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it