Kerala

കോടികള്‍ കടം വാങ്ങി വഞ്ചിച്ചു; ടൊവിനോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി

കോടികള്‍ കടം വാങ്ങി വഞ്ചിച്ചു; ടൊവിനോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി
X

തിരുവനന്തപുരം: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച് ദുബായിലെ വ്യവസായി.

നിര്‍മാതാക്കളായ നൗഫല്‍ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ കോടികള്‍ കടം വാങ്ങി വഞ്ചിച്ചെന്നാണ് ഹരജിയില്‍ പറയുന്നത്. ദുബായിലെ വ്യവസായിയായ സുനില്‍ അഗര്‍വാളാണ് പരാതിക്കാരന്‍.

സുനിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദുബായില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതായും വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇരുവരും ഇന്ത്യയിലെത്തിയതെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു. ഹരജി തീര്‍പ്പാക്കുന്നതു വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ കേന്ദ്ര ഏജന്‍സികളോട് നിര്‍ദേശിക്കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.

ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹരജി തിങ്കളാഴ്ചയാണ് പരിഗണിക്കുക. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന പീരീയഡ് ഡ്രാമ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ കയാദു ലോഹരാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഗാനവും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.






Next Story

RELATED STORIES

Share it