Kerala

കുണ്ടറ പീഡന കേസ്: മന്ത്രി എ കെ ശശീന്ദ്രന് എതിരേ ഹരജി

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

കുണ്ടറ പീഡന കേസ്: മന്ത്രി എ കെ ശശീന്ദ്രന് എതിരേ ഹരജി
X

തിരുവനന്തപുരം: കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി ശശീന്ദ്രന് എതിരേ ഹരജി. കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി ഇടപെട്ടെന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മണക്കാട് സ്വദേശി ജിജാ ജെയിംസ് മാത്യുവാണ് ലോകായുക്തയിൽ ഹരജി നൽകിയത്.

കേസ് അടുത്തമാസം നാലിന് ലോകായുക്ത പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

ശരീന്ദ്രന്റെ പ്രവൃത്തികൾ ഭരണഘടനാ ലംഘനമാണെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നുമാണ് ഹരജിയിൽ ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it