പെരുമ്പാവൂരില്‍ പിതാവിനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍
കഴിഞ്ഞ ആറിനാണ് സംഭവം.ഉച്ചയ്ക്ക് രണ്ടോടെ മദ്യ ലഹരയില്‍ വീട്ടിലെത്തിയ വേലായുധന്‍ ഭാര്യയുമായും മകന്‍ ഗോപിയായും വഴക്കുണ്ടാക്കി. ഇതേ തുടര്‍ന്ന് ദേഷ്യം മൂത്ത് ഗോപി വേലായുധന്റെ കഴുത്തില്‍ ഞെക്കിയും കട്ടിലില്‍ ഇടിപ്പിച്ചും തറയില്‍ തള്ളിയിട്ടും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

കൊച്ചി: മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍.പെരുമ്പാവൂര്‍ കൂവപ്പടി ഇടവൂര്‍ കാരിക്കാട്ടില്‍ വീട്ടില്‍ വേലായുധനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ ഗോപി(32)യെയാണ് കോടനാട് സര്‍ക്കിള്‍ ഇന്‍സ്്‌പെക്ടറുടെ നേതൃത്വത്തില്‍ എസ് ഐ കെ കെ ജോസഫിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം അറസ്റ്റു ചെയ്തത്.കഴിഞ്ഞ ആറിനാണ് സംഭവം.ഉച്ചയ്ക്ക് രണ്ടോടെ മദ്യ ലഹരയില്‍ വീട്ടിലെത്തിയ വേലായുധന്‍ ഭാര്യയുമായും മകന്‍ ഗോപിയായും വഴക്കുണ്ടാക്കി. ഇതേ തുടര്‍ന്ന് ദേഷ്യം മൂത്ത് ഗോപി വേലായുധന്റെ കഴുത്തില്‍ ഞെക്കിയും കട്ടിലില്‍ ഇടിപ്പിച്ചും തറയില്‍ തള്ളിയിട്ടും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.വേലായുധന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലിസ് പറഞ്ഞു.ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു പോലിസ് കേസെടുത്തിരുന്നത്.എന്നാല്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമായിരുന്നുവെന്ന് വ്യക്തമായതെന്നും പോലിസ് പറഞ്ഞു.എ എസ് ഐ ബഷീര്‍,പി എന്‍ പ്രസാദ് എന്നിവരും പ്രതിയെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്‍കി. പ്രതിയെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
RELATED STORIES
സാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMTലോക ചാംപ്യന്മാരെ വീഴ്ത്തി ബംഗ്ലാ കടുവകള്‍ക്ക് ട്വന്റി-20 പരമ്പര
12 March 2023 5:57 PM GMT