പെരിയ കൊലപാതകം: സിപിഎം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്;സിബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായ പീതാംബരനും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.ഇതില്‍ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മുലത്തില്‍ ചൂണ്ടിക്കാട്ടുന്നു.കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോതിയെ അറിയിച്ചു.കേസിന്റെ അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘം നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

കൊച്ചി:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപി എം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ സത്യവാങ് മുലം. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായ പീതാംബരനും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.ഇതില്‍ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മുലത്തില്‍ ചൂണ്ടിക്കാട്ടുന്നു.സിപിഎം ഉന്നത നേതൃത്വത്തിനോട് തിരിച്ചടിക്കാന്‍ പീതാംബരന്‍ സഹായം അഭ്യര്‍ഥിച്ചുവെങ്കിലും സഹായിക്കാന്‍ നേതൃത്വം തയാറായില്ല.ഇതേ തുടര്‍ന്ന് പാര്‍ടിയില്‍ നിന്നും രാജിവെയ്ക്കുമെന്നും പീതാംബരന്‍ പറഞ്ഞിരുന്നുവത്രെ.എന്നിട്ടും അനൂകൂലമായ നിലപാട് സ്വീകരിക്കാന്‍ സിപിഎം നേതൃത്വം തയാറായില്ല.ഇതേ തുടര്‍ന്ന് പീതാബരനും അനുയായികള്‍ക്കും ഉണ്ടായ വികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സത്യാവാങ്മൂലത്തില്‍ പറയുന്നു.
അതേ സമയം കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോതിയെ അറിയിച്ചു.കേസിന്റെ അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘം നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി പിടിയിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം മറ്റ് ഏജന്‍സിക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് സിബി ഐ അന്വേഷം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹരജിയില്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT