Kerala

സര്‍ക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം സിബി ഐക്ക്

അന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.സിപിഎം നേതാവ് പീതാംബരന്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍ ഒമ്പതു മാസത്തിനു ശേഷമാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്

സര്‍ക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം സിബി ഐക്ക്
X

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. അന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.കേസില്‍ ക്രൈംബ്രാഞ്ച് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നുവെങ്കിലും ഡിവിഷന്‍ ബെഞ്ച് അത് പുനസ്ഥാപിച്ചു.കേസില്‍ സിബി ഐ തുടരന്വേഷണം നടത്തി കാലതാമസം കൂടാതെ കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.ഒമ്പതു മാസത്തിനു ശേഷമാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടുകൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

സിപിഎം നേതാവ് പീതാംബരന്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.കഴിഞ്ഞ ഒക്ടോബറിലാണ്കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതോടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് കേസില്‍ ഇരു വിഭാഗത്തിന്റെയും വാദം നവംബറില്‍ പൂര്‍ത്തിയായെങ്കിലും വിധി വന്നിരുന്നില്ല.

സര്‍ക്കാര്‍ അപ്പീലില്‍ കോടതി പരിഗണനിയിലിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസം സിബി ഐ കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കിയിരുന്നു. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.2019 ഫെബ്രുവരി 17 നാണ് ബൈക്കില്‍ സഞ്ചരിക്കവെ കൃപേഷിനെയും ശരത്‌ലാലിനെയും തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it