- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിയ കേസിൽ മൊഴി വ്യത്യസ്തമാകുമോ?; പ്രതികളെ അഭിഭാഷകര്‍ ജയിലിലെത്തി സന്ദര്‍ശിക്കും
സിപിഎം ആഭിമുഖ്യമുള്ള ലോയേഴ്‌സ് യൂനിയന്റെ യോഗം കാഞ്ഞങ്ങാട് വിളിച്ചു ചേര്‍ത്താണ് നാല് അഭിഭാഷകരെ ചുമതലപ്പെടുത്തിയത്.

കാസർകോട്: പെരിയ ഇരട്ടകൊലപാതക കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെ ജയിലില്‍ കഴിയുന്ന പ്രതികളുടെ മൊഴി വ്യത്യസ്തമാവാതിരിക്കാന്‍ നീക്കം ആരംഭിച്ച് സിപിഎം. നാല് അഭിഭാഷകരെ ജയിലില്‍ എത്തി പ്രതികളുമായി കൂടികാഴ്ച്ച നടത്താന്‍ ചുമതലപ്പെടുത്തിയെന്നാണ് റിപോര്‍ട്ട്.
സിപിഎം ആഭിമുഖ്യമുള്ള ലോയേഴ്‌സ് യൂനിയന്റെ യോഗം കാഞ്ഞങ്ങാട് വിളിച്ചു ചേര്‍ത്താണ് നാല് അഭിഭാഷകരെ ചുമതലപ്പെടുത്തിയത്. ഇവര്‍ ജലിലിലുള്ള പ്രതികളെ സന്ദര്‍ശിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവും അടുത്ത കാലത്ത് പ്രത്യേകം ചുമതലയില്‍ നിയമനം ലഭിച്ച വനിതാ അഭിഭാഷകയും സംഘത്തിലുണ്ട്.
സിബിഐ സുപ്രണ്ട് നന്ദകുമാരന്‍ നായരുടെ മേല്‍നോട്ടത്തിലുള്ള ഡിവൈഎസ്പി അനന്തകൃഷ്ണന്റെ സംഘമാണ് പെരിയ കേസ് അന്വേഷിക്കുന്നത്. കാസര്‍ഗോഡ് ഗവ: ഗസ്റ്റ് ഹൗസില്‍ ഇതിനായി ക്യാംപ് ഓഫീസ് തുറന്നിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഡമ്മി പരീക്ഷണം നടത്തിയ സംഘം രണ്ടാംഘട്ട അന്വേഷണം അടുത്ത ദിവസം തന്നെ തുടങ്ങും.
പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയായ സിബിഐയ്ക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപയാണ് ചെലവാക്കിയത്. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി മറികടക്കാന്‍ വേണ്ടിയുള്ള നിയമനടപടികള്‍ക്കാണ് പൊതുഖജനാവില്‍ നിന്ന് ഭീമമായ നികുതിപ്പണം സര്‍ക്കാര്‍ ചെലവാക്കിയത്.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാന്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കുകയായിരുന്നു. 2019 ഒക്ടോബറില്‍ 25 ലക്ഷവും, നവംബറില്‍ 21 ലക്ഷവും, ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകര്‍ക്കും അവരുടെ സഹായികള്‍ക്കുമായി സര്‍ക്കാര്‍ നല്‍കിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















