Kerala

പുറത്തുവിടുന്ന കൊവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ട്: പിസിവിഷ്ണുനാഥ്

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പലതും അവിശ്വസനീയമാണെന്നും വിഷ്ണുനാഥ് ഫേസ്ബുക്കിലൂടെ ഉന്നയിച്ചു.

പുറത്തുവിടുന്ന കൊവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ട്: പിസിവിഷ്ണുനാഥ്
X

തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തുവിടുന്ന സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പലതും അവിശ്വസനീയമാണെന്നും വിഷ്ണുനാഥ് ഫേസ്ബുക്കിലൂടെ ഉന്നയിച്ചു.

വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകള്‍ കുറച്ച്, കേസുകള്‍ കുറച്ചു കാണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ജൂണ്‍ മാസത്തില്‍ കൊവിഡ് ടെസ്റ്റുകളില്‍ വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ തന്നെ ജൂലൈ ആറ് മുതലാണ് വലിയ തോതില്‍ വര്‍ധനവുണ്ടായത്.

എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പലതും അവിശ്വസനീയമാണ്. ജൂലൈ 12ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച ആകെ സാംപിളുകള്‍ 347529 ആണ്. 435 പോസിറ്റിവ് കേസുകളും.

എന്നാല്‍ ജൂലൈ 13 ലെ സര്‍ക്കാര്‍ കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച സാംപിളുകള്‍ 416282 ആണ്. 445 പോസിറ്റീവ് കേസുകളും. ഒറ്റ ദിവസംകൊണ്ട് 68753 സാംപിളിന്റെ വര്‍ധനവ് എങ്ങനെയുണ്ടായി? അപ്പോഴും പോസിറ്റിവ് കേസുകള്‍ 445 മാത്രമാണ്.

സര്‍ക്കാര്‍ രേഖ പ്രകാരം 12680 പേരുടെ സാംപിള്‍ പരിശോധിച്ചപ്പോള്‍ 435 പോസിറ്റീവും 68753 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച ദിവസം 445 പോസിറ്റീവും.

എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകള്‍..

Next Story

RELATED STORIES

Share it