കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: ഇന്ന് ചര്‍ച്ച
മന്ത്രിതല ചര്‍ച്ചയുള്ളതിനാല്‍ കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച നാളത്തേക്ക് മാറ്റി.

SDR21 Nov 2019 8:19 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ സഹായം തേടി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ധനമന്ത്രി തോമസ് ഐസക്കുമായി ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് നിയമ സഭയിലെ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച നടക്കുക.
എണ്ണക്കമ്പനികള്‍ക്കും എസ്ബിഐ കണ്‍സോര്‍ഷ്യത്തിനുമുള്ള മുന്‍ ബാധ്യതകളുടെ പേരില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കി വരുന്ന സര്‍ക്കാരിന്റെ പ്രതിമാസ സഹായം വെട്ടിക്കുറച്ചിരുന്നു. ജൂണ്‍ മുതല്‍ 20 കോടി രൂപയില്‍ നിന്നും 15 കോടിയാക്കി കുറച്ചു. ഇത് ഒഴിവാക്കാന്‍ ചര്‍ച്ചയില്‍ എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിക്കും.
മന്ത്രിതല ചര്‍ച്ചയുള്ളതിനാല്‍ കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച നാളത്തേക്ക് മാറ്റി.
RELATED STORIES
ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല; യുവതിക്കുനേരെ ആസിഡ് ആക്രമണം
8 Dec 2019 9:06 AM GMTപശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി
8 Dec 2019 4:01 AM GMTരാജ്യം ഭരിക്കുന്നത് അംബാനിയുടെയും അദാനിയുടെയും സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി
8 Dec 2019 2:35 AM GMTചെലവേറിയ നിയമ പോരാട്ടങ്ങള്‍ സാധാരണക്കാരന് അപ്രാപ്യമെന്ന് രാഷ്ട്രപതി
8 Dec 2019 1:37 AM GMT