Kerala

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് രോഗി ചാടി മരിച്ചു

വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരിച്ചു.

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് രോഗി ചാടി മരിച്ചു
X

തിരുവനന്തപുരം: മെഡിക്കൽ കോളജ് കെഎച്ച്ആർഡബ്ല്യുഎസ് പേ വാർഡിൽ ചികിത്സയിലായിരുന്ന രോഗി ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി ജോർജ് (59) ആണ് മരിച്ചത്. ഇയാൾ മനോരോഗത്തിന് 506-ാം നമ്പർ മുറിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറോടെ കൂട്ടിരിപ്പുകാരനായ ഹോംനേഴ്സ് ബ്ലഡ് റിസൾട്ട് വാങ്ങാൻ പോയപ്പോളാണ് സംഭവം.

കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നാണ് ഇയാൾ ചാടിയത്. പേ വാർഡിനും മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിനും ഇടയിലുള്ള ഇടവഴിയിലാണ് വീണത്. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ എത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Next Story

RELATED STORIES

Share it