- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിക്കായി നിർമിച്ച താല്‍ക്കാലിക ഹെലിപാഡ്; നാശനഷ്ടത്തിന്റെ ചെലവ് ബിജെപി വഹിക്കണമെന്ന് പത്തനംതിട്ട നഗരസഭ
ഈ വിഷയം ഉന്നയിച്ച് നഗരസഭ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ ബിജെപി നിർമിച്ച താൽക്കാലിക ഹെലിപ്പാട് ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല.

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിൽ താൽക്കാലിക ഹെലിപാഡ് നിർമിച്ചതിലൂടെ ഉണ്ടായ നാശനഷ്ടം ബിജെപി നികത്തണമെന്ന് നഗരസഭ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയുടെ വരവിനായി സ്റ്റേഡിയം വിട്ടുനൽകിയത് ബി.ജെ.പിയുടെ അപേക്ഷ പ്രകാരമാണ്. സ്റ്റേഡിയും പൂർവസ്ഥിതിയിലാക്കാനുള്ളതിന്റെ ചെലവ് ബിജെപി വഹിക്കണമെന്ന് നഗരസഭാ ചെയർമാൻ ആവശ്യപ്പെട്ടു.
ഈ വിഷയം ഉന്നയിച്ച് നഗരസഭ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ ബിജെപി നിർമിച്ച താൽക്കാലിക ഹെലിപ്പാട് ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല. മൂന്ന് ദിവസം കൊണ്ടാണ് ഹെലിപ്പാട് നിർമ്മിച്ചത്. ഹെലിപ്പാടിന്റെ നിർമ്മാണത്തോടെ സ്‌റ്റേഡിയത്തിന്റെ വലിയൊരു ഭാഗം പിച്ചും നശിച്ച നിലയിലാണ്. സ്റ്റേഡിയത്തിലേക്കിറക്കി നിർമിച്ച റോഡ്, ട്രാക്കിന്റെ നാശത്തിനും ഇടയാക്കിയിട്ടുണ്ട്. സ്റ്റേഡിയം എന്ന് പൂർവസ്ഥിതിയിലാക്കും എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
ഹെലിപ്പാട് പൊളിച്ചു നീക്കാത്തത് കായിക പരിശീലനത്തിനെത്തുന്നവർക്ക് ദുരിതമാണ് നൽകുന്നത്. സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തുന്ന കായിക പ്രതിഭകൾ നിരവധിത്തവണ പരാതി ഉന്നയിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഹെലിപ്പാട് പൊളിച്ചുമാറ്റി സ്റ്റേഡിയം പൂർവസ്ഥിതിയിലാക്കാനുള്ള ചെലവ് ബിജെപി വഹിക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉയർത്തിയ പ്രധാന വികസന പദ്ധതികളിൽ ഒന്ന് ഇതേ സ്റ്റേഡിയം തന്നെയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ ഉയർത്തിയായിരുന്നു ഇടതു മുന്നണിയുടെ വോട്ടു തേടൽ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















