സുരേഷ് കല്ലടയെ പോലിസ് മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു;യാത്രക്കാരെ മര്‍ദിച്ചത് തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട
യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതും ഇറക്കി വിട്ടതും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട ചോദ്യം ചെയ്യലില്‍ എസിപിയോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും സുരേഷ് കല്ലട പറഞ്ഞതായാണ് വിവരം. മൊഴി വിശദമായി പരിശോധിച്ച ശേഷം വൈരുധ്യം കണ്ടെത്തിയാല്‍ വീണ്ടും വിളിച്ചു വരുത്തുമെന്നും സുരേഷ് കല്ലടയോട് അന്വേഷണ സംഘം പറഞ്ഞു. വൈകിട്ട് ആറു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതരയോടെയാണ് പൂര്‍ത്തിയായത്.

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട അന്വേഷണ സംഘത്തിന്റെ മുമ്പാകെ ഹാജരായി. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സ്റ്റുവര്‍ട് കീലറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്. യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതും ഇറക്കി വിട്ടതും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട ചോദ്യം ചെയ്യലില്‍ എസിപിയോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും സുരേഷ് കല്ലട പറഞ്ഞതായാണ് വിവരം.
മൊഴി വിശദമായി പരിശോധിച്ച ശേഷം വൈരുധ്യം കണ്ടെത്തിയാല്‍ വീണ്ടും വിളിച്ചു വരുത്തുമെന്നും സുരേഷ് കല്ലടയോട് അന്വേഷണ സംഘം പറഞ്ഞു. വൈകിട്ട് ആറു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതരയോടെയാണ് പൂര്‍ത്തിയായത്. കല്ലട ട്രാവല്‍സുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിച്ച് വ്യക്തത വരുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന് റിപോര്‍ടായി നല്‍കുമെന്ന് എസിപി സ്റ്റുവര്‍ട് കീലര്‍ പറഞ്ഞു.
നിലവില്‍ സുരേഷ് കല്ലടയക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ അദ്ദേഹത്തെ വീണ്ടും വിളിച്ചു വരുത്തുമെന്നും എസിപി സ്റ്റുവര്‍ട് കീലര്‍ പറഞ്ഞു. ഇന്നലെ ഹാജരാകണമെന്നായിരുന്നു നേരത്തെ പോലിസ് സുരേഷ് കല്ലടയോട് ആവശ്യപ്പെട്ടിരുന്നുത് എന്നാല്‍ ഇന്നലെ ഹാജരായില്ല. ഇന്നും ഹാജരാകാന്‍ കഴിയില്ലെന്നും താന്‍ ചികില്‍സയിലാണെന്നും വ്യക്തമാക്കി സുരേഷ് കല്ലട രാവിലെ പോലിസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് ചികില്‍സാ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈകുന്നേരത്തോടെ തൃക്കാക്കര എസിപിക്കു മുമ്പാകെ ഹാജരായത്.ഇന്നും ഹാജാരായിരുന്നില്ലെങ്കില്‍ സുരേഷിനെതിരെ കോടതിയെ സമീപിക്കാനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്.നേരത്തെ കേസില്‍ കല്ലട ട്രാവല്‍സിലെ ഏഴു ജീവനക്കാരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികളും പോലിസ് ആരംഭിച്ചു
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT