സിറ്റിംഗ് എംഎല്‍എമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹരജി
പൊതുജനങ്ങളുടെ ആവശ്യ പ്രകാരമല്ല എംഎല്‍എ മാര്‍ മല്‍സരിക്കുന്നത്. രാഷ്ട്രീയ മോഹം മാത്രമാണ് ഇതിനു പിന്നിലുള്ളത്.ഇവര്‍ വിജയിക്കുകയും തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പുണ്ടാകുകയും ചെയ്യുകയാണെങ്കില്‍ അതിനുള്ള ചെലവ് ഇവരില്‍ നിന്നു തന്നെ ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കൊച്ചി: സിറ്റിംഗ് എംഎല്‍എമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹരജി. എറണാകുളം തിരുവാങ്കുളം സ്വദേശി എം അശോകനാണ് ഹരജി നല്‍കിയിരിക്കുന്നത്.സിറ്റിംഗ് എംഎല്‍എ മാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ചാല്‍ ഇവര്‍ എംഎല്‍എ മാരായി വിജയിച്ച മണ്ഡലങ്ങളില്‍ ഉപതരിഞ്ഞെടുപ്പ് വേണ്ടിവരും. ഇത് ജനങ്ങളുടെ മേല്‍ അധിക സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതാണെന്നും ഹരജിയില്‍ പറയുന്നു.പൊതുജനങ്ങളുടെ ആവശ്യ പ്രകാരമല്ല എംഎല്‍എ മാര്‍ മല്‍സരിക്കുന്നത്. രാഷ്ട്രീയ മോഹം മാത്രമാണ് ഇതിനു പിന്നിലുള്ളത്.ഇവര്‍ വിജയിക്കുകയും തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പുണ്ടാകുകയും ചെയ്യുകയാണെങ്കില്‍ അതിനുള്ള ചെലവ് ഇവരില്‍ നിന്നു തന്നെ ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നുവെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. ഹരജി ഇന്ന് പരിഗണിക്കും. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നുമായി സിറ്റിംഗ് എംഎല്‍എമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്.ഇവര്‍ വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മിനി തിരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്നാണ് ചൂണ്ടികാണിക്കപെടുന്നത്.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT