തിരഞ്ഞെടുപ്പില്‍ സമദൂരനിലപാട് തുടരുമെന്ന് എന്‍എസ്എസ്

ഏതെങ്കിലും കക്ഷിയോട് ചേരാനോ അവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടാനോ എന്‍എസ്എസ് ഉദ്ദേശിക്കുന്നില്ല.

തിരഞ്ഞെടുപ്പില്‍ സമദൂരനിലപാട് തുടരുമെന്ന് എന്‍എസ്എസ്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സമദൂര നിലപാട് തന്നെ തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഏതെങ്കിലും കക്ഷിയോട് ചേരാനോ അവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടാനോ എന്‍എസ്എസ് ഉദ്ദേശിക്കുന്നില്ല. ഈശ്വരവിശ്വാസം നിലനിര്‍ത്താന്‍ എസ്എസ്എസ് എന്നും പ്രതിജ്ഞാബദ്ധമാണ്.

അതിനാല്‍, ഈശ്വരവിശ്വാസവും ആചാരാനുഷ്ടാനങ്ങളും തകര്‍ക്കാനുള്ള നീക്കത്തിനെതിരേ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കുകയെന്നത് സ്വാഭാവികമാണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top