Kerala

പരപ്പനങ്ങാടി പക്ഷിപ്പനി: ആദ്യഘട്ടത്തില്‍ 528 പക്ഷികളെ കൊന്നു

ഇന്ന് രാവിലെ 9 ഗ്രൂപ്പുകള്‍ തിരിഞ്ഞ് പക്ഷികളെ കൊല്ലാന്‍ അധികൃതര്‍ പ്രത്യേകവചം ധരിച്ചാണെത്തിയത്. പക്ഷിപ്പനി കണ്ടത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വിവിധ വാര്‍ഡുകളാക്കി തിരിഞ്ഞാണ് പ്രവര്‍ത്തനം തുടങ്ങിയത്.

പരപ്പനങ്ങാടി പക്ഷിപ്പനി: ആദ്യഘട്ടത്തില്‍ 528 പക്ഷികളെ കൊന്നു
X

പരപ്പനങ്ങാടി: പക്ഷിപ്പനിയെത്തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ ആദ്യഘട്ടത്തില്‍ 528 പക്ഷികളെ കൊന്നു. പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷി പ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇന്ന് രാവിലെ 9 ഗ്രൂപ്പുകള്‍ തിരിഞ്ഞ് പക്ഷികളെ കൊല്ലാന്‍ അധികൃതര്‍ പ്രത്യേകവചം ധരിച്ചാണെത്തിയത്. പക്ഷിപ്പനി കണ്ടത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വിവിധ വാര്‍ഡുകളാക്കി തിരിഞ്ഞാണ് പ്രവര്‍ത്തനം തുടങ്ങിയത്. നേരെത്തെ തന്നെ പലരും കോഴികള്‍ ഉള്‍പ്പടെയുള്ള പക്ഷികളെ പുറത്തുവിട്ടിരുന്നു. ഇതുകാരണം വേണ്ടത്ര പക്ഷികളെ കിട്ടിയിരുന്നില്ല.


ആദ്യഘട്ടത്തില്‍ 528 പക്ഷികളെ മാത്രമാണ് പിടികൂടി നശിപ്പിക്കാന്‍ സാധിച്ചത്. പോറ്റിവളര്‍ത്തിയിരുന്ന അലങ്കാരപക്ഷികളെ അടക്കം കഴുത്തുഞെരിച്ച് കൊല്ലുന്നത് കാണാന്‍ കഴിയാതെ വീട്ടുകാര്‍ പൊട്ടിക്കരയുന്നത് ദയനീയ കാഴ്ചയായിരുന്നു. കൊന്നശേഷം വലിയ കുഴിയെടുത്ത് അതിലിട്ടാണ് പക്ഷികളെ കത്തിക്കുന്നത്. നാളെ രാവിലെ 6.30ന് ഈ സംഘങ്ങള്‍ ബാക്കിയുള്ള പക്ഷികളെ കൊല്ലുന്നതിനായി വീടുകളിലെത്തും. പക്ഷികളെ കൂടുകളില്‍നിന്ന് വിടരുതെന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it