പാനായിക്കുളം: പോലിസ് വേട്ട ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് കോടിയേരി വ്യക്തമാക്കണം- എസ്ഡിപിഐ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രചാരണം നടത്തി ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാറിനെ ഭീകരക്യാംപായി ചിത്രീകരിച്ച് ഒരു സമൂഹത്തെയാകെ വേട്ടയാടാന്‍ കളമൊരുക്കുകയായിരുന്നു.

കോഴിക്കോട്: പാനായിക്കുളം വ്യാജ കേസ് മെനഞ്ഞ് നിരപരാധികളായ യുവാക്കളെ വേട്ടയാടിയത് ആരുടെ താല്‍പ്പര്യപ്രകാരമായിരുന്നെന്ന് അന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രചാരണം നടത്തി ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാറിനെ ഭീകരക്യാംപായി ചിത്രീകരിച്ച് ഒരു സമൂഹത്തെയാകെ വേട്ടയാടാന്‍ കളമൊരുക്കുകയായിരുന്നു.
ചില വര്‍ഗീയ ഭ്രാന്തുപിടിച്ച മാധ്യമങ്ങളെയും വംശീയ ചിന്താഗതിക്കാരായ പോലിസിലെ ചിലരേയും കൂട്ടുപിടിച്ചാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി നിരപരാധികളായ യുവാക്കള്‍ക്ക് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റിനെപോലും മുസ്‌ലിം ആയി എന്ന ഒറ്റക്കാരണത്താല്‍ വേട്ടയാടി. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിനും എന്‍ഐഎക്കും കൈമാറുകവഴി ന്യൂനപക്ഷ വിഭാഗത്തെ തന്നെ വേട്ടയാടാന്‍ ഇടതുസര്‍ക്കാരും കോടിയേരിയും ഗൂഢാലോചന നടത്തുകയായിരുന്നു.
സംഘപരിവാരത്തെ പോലും വെല്ലുന്ന തരത്തില്‍ വ്യാജ കേസ് ചമച്ച് ഭരണകൂട ഭീകരത സൃഷ്ടിച്ച കോടിയേരി ന്യൂനപക്ഷ സംരക്ഷകരല്ല ന്യൂനപക്ഷ വഞ്ചകരാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന വായ്ത്താരിയിലൂടെ അവരുടെ ന്യൂനപക്ഷ വേട്ട മറച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമം പൊതുസമൂഹം തിരിച്ചറിയണം. അഭ്യസ്തവിദ്യരായ യുവാക്കളുടെ 13 വര്‍ഷം കിരാതമായ പോലിസ് വേട്ടയിലൂടെ നഷ്ടപ്പെടുത്തിയതിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMT