പാലാരിവട്ടം പാലം : വിജിലന്‍സ് പാലം പരിശോധിച്ചു; ഒരു മാസത്തിനകം റിപോര്‍ട് സമര്‍പ്പിക്കുമെന്ന് എസ് പി
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാലാരിവട്ടം പാലം പരിശോധിച്ചു.വൈകുന്നേരം നാലരയോടെയാണ് അന്വേഷണ സംഘം പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്‌കോ എന്നീ സ്ഥാപനങ്ങള്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരും. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയോ എന്നും വിജിലന്‍സ് പരിശോധിക്കും
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാലാരിവട്ടം പാലം പരിശോധിച്ചു.വൈകുന്നേരം നാലരയോടെയാണ് അന്വേഷണ സംഘം പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയത്. വിവിധ സാങ്കേതിക വിദഗ്ദരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്‌കോ എന്നീ സ്ഥാപനങ്ങള്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരും. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയോ എന്നും വിജിലന്‍സ് പരിശോധിക്കും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് പാലം പരിശോധിച്ച ശേഷം എസ് പി കെ കാര്‍ത്തിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ പാലം അപകടത്തിലാകുകയും തുടര്‍ന്ന് കഴിഞ്ഞ ദിവസം പാലത്തിലൂടെ ഗതാഗതം നിരോധിച്ചുകൊണ്ട് അടച്ചിടുകയുമായിരുന്നു.തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിച്ച് പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരതര ക്രമക്കേടുണ്ടെന്നും ഇത് കണ്ടെത്തുന്നതിനായി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
പാലത്തിന്റെ അറ്റകുറ്റപ്പണിയല്ല മറിച്ച് പുനസ്ഥാപിക്കലാണ് നടത്താന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.പാലാരിവട്ടം മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ എന്‍ജിനീയര്‍മാരും തകര്‍ച്ചയ്ക്ക് ഉത്തരവാദികളാണ്.ഒപ്പം റോഡ്‌സ് ആന്റ് ബ്രിഡജസ് കോര്‍പറേഷനും ഉത്തരവാദിത്വമുണ്ട്.നിര്‍മാണ വേളയില്‍ കൃത്യമായ അവലോകനം നടത്തിയിരുന്നുവെങ്കില്‍ കുറവുകള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു.എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ലെന്നും മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു.പാലത്തിന്റെ നിര്‍മാണത്തിലും ഭരണ നിര്‍വഹണ തലത്തിലും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. വിജിലന്‍സ് റിപോര്‍ട് കിട്ടിക്കഴിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മേല്‍പാലത്തിന്റെ ഘടനാപരമായ രൂപകല്‍പനയിലെ പാളിച്ചയാണ് തകരാറിന് കാരണമായതെന്ന് മദ്രാസ് ഐഐടിയുടെ പഠന റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. മേല്‍പ്പാല നിര്‍മാണത്തിന് ആവശ്യമായ സിമെന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്നും കോണ്‍ക്രീറ്റിങ്ങിന്റെ ഗുണമേന്മ കുറഞ്ഞിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.പാലത്തിന്റെ തൂണുകള്‍, പിയര്‍ ക്യാപ്, ഗര്‍ഡറുകള്‍, ഡക്ക് സ്ലാബ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. ഗര്‍ഡറുകള്‍ തമ്മിലുള്ള അനുവദനീയമായ വിടവ് 0.20 എംഎം ആണ്. എന്നാല്‍ 0.35 എംഎം ആണ് പാലത്തിലുണ്ടായിരുന്നത്. ലോ വിസ്‌കോസ് എപോക്‌സി റെസിന്‍ ഉപയോഗിച്ചുള്ള ഗ്രൗട്ടിങ്ങും കാര്‍ബണ്‍ ഫൈബര്‍ ഫാബ്രിക്കും വിനൈല്‍ എസ്റ്റര്‍ റെസീനും ഉപയോഗിച്ചുള്ള ബലപ്പെടുത്തലുമാണ് പാലം പുന:സ്ഥാപിക്കാനായി ഐഐടി നിര്‍ദേശിച്ചിട്ടുള്ളത്
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT