Kerala

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്; കരാറെടുത്ത കമ്പനിയുടെ ഓഫിസില്‍ വിജിലന്‍സ് പരിശോധന

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്‍.ഡി.എസ്. പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളിനഗറിലുള്ള റീജ്യണല്‍ ഓഫീസിലും, മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട് പടമുകളുള്ള ഫ്ളാറ്റിലുമാണ് ഒരേ സമയം വിജിലന്‍സ് റെയ്ഡ് നടത്തിയത്

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്; കരാറെടുത്ത കമ്പനിയുടെ ഓഫിസില്‍ വിജിലന്‍സ് പരിശോധന
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തി. നിരവധി രേഖകള്‍ പിടിച്ചെടുത്തു.വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്‍.ഡി.എസ്. പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളിനഗറിലുള്ള റീജ്യണല്‍ ഓഫീസിലും, മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട് പടമുകളുള്ള ഫ്ളാറ്റിലുമാണ് ഒരേ സമയം വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇന്ന് വൈകുന്നേരം 3.30 ഓടെ തുടങ്ങിയ റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഐ ജി എച്ച് വെങ്കടേഷിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം വിജിലന്‍സ് റേഞ്ച് എസ് പി ഹിമേന്ദ്രനാഥിന്റെയും എറണാകുളം വിജിലന്‍സ് യൂനിറ്റ് ഡിവൈഎസ്പി. അശോക് കുമാറിന്റെയും നേതൃത്വത്തിലാണ് പരിശോധന.ആര്‍ ഡി എസ് കമ്പനിയുടെ ഓഫീസില്‍ നിന്നും 40 ഓളം പ്രധാന രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തതായാണ് വിവരം. ബാങ്ക് രേഖകള്‍, പര്‍ച്ചേസ് ബില്ലുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടും.

Next Story

RELATED STORIES

Share it