Kerala

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് തുടര്‍ ചികില്‍സ ആവശ്യമെന്ന് മെഡിക്കല്‍ റിപോര്‍ട്; ഉടന്‍ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല

അര്‍ബുദ ബാധിനാണ് ഇബ്രാഹിംകുഞ്ഞ്.ഇതിന്റെ ഭാഗമായി കീമോ തെറാപ്പി നടത്തി. അടുത്തമാസവും കീമോ തെറാപ്പി ആവശ്യമാണെന്നും മെഡിക്കല്‍ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.അര്‍ബുദത്തിന്റെ ഭാഗമായി നട്ടെല്ലിനും പരിക്കുണ്ട്.ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇബ്രാഹിംകുഞ്ഞിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വിടേണ്ടതില്ലെന്ന തീരുമാനത്തില്‍ കോടതിയെത്തിയത്.ഇബ്രാഹിം കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് തുടര്‍ ചികില്‍സ ആവശ്യമെന്ന് മെഡിക്കല്‍ റിപോര്‍ട്; ഉടന്‍ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയക്ക് തുടര്‍ ചികില്‍സ ആവശ്യമാണെന്ന് മെഡിക്കല്‍ റിപോര്‍ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിംകുഞ്ഞിനെ ഇടന്‍ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിടില്ല. ഇന്ന് രാവിലെയാണ് ഇബ്രാംഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട് മുദ്രവെച്ച കവറില്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് റിപോര്‍ട് പരിശോധിച്ച കോടതി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഇപ്പോള്‍ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിടേണ്ടതില്ലെന്ന് നിഗമനത്തില്‍ എത്തിയത്.

അര്‍ബുദ ബാധിനാണ് ഇബ്രാഹിംകുഞ്ഞ്.ഇതിന്റെ ഭാഗമായി കീമോ തെറാപ്പി നടത്തി. അടുത്തമാസവും കീമോ തെറാപ്പി ആവശ്യമാണെന്നും മെഡിക്കല്‍ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.അര്‍ബുദത്തിന്റെ ഭാഗമായി നട്ടെല്ലിനും പരിക്കുണ്ട്.ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇബ്രാഹിംകുഞ്ഞിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വിടേണ്ടതില്ലെന്ന തീരുമാനത്തില്‍ കോടതിയെത്തിയത്.ഇബ്രാഹിം കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ചികില്‍സാ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ഉണ്ടെന്നും വിജിലന്‍സ് കോടതിയില്‍ വാദിച്ചു.എന്നാല്‍ അണുബാധ ഏല്‍ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആശുപത്രി മാറ്റം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇതു സംബന്ധിച്ച് നാളെ രാവിലെ 11 നു മുമ്പായി മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കോടതി ജില്ലാ മെഡിക്കല്‍ ഓഫിസറോട് നിര്‍ദേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇബ്രാഹിംകുഞ്ഞിനെ നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയില്‍ തന്നെ റിമാന്റ് ചെയ്തിരിക്കുന്നത്. ഇക്കാലയളവില്‍ ആദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും മാറ്റാന്‍ സാധിക്കുമോയെന്ന കാര്യവും മെഡിക്കല്‍ ബോര്‍ഡ് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.ഈ റിപോര്‍ടുകള്‍ പരിഗണിച്ച ശേഷമായിരിക്കും കസ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. ജ്യാമ്യം തേടി ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത 13 ാം പ്രതി ബി വി നാഗേഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി പറയാനായി മാറ്റി.

Next Story

RELATED STORIES

Share it