Kerala

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: സംഘടനാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും ഇബ്രാഹിംകുഞ്ഞ് തയ്യാറാകണമെന്ന് ഹൈക്കോടതി

വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നല്‍കിയ ജാമ്യഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരമാര്‍ശം.അര്‍ബുദ ബാധയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ ചികില്‍സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു.

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: സംഘടനാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും ഇബ്രാഹിംകുഞ്ഞ് തയ്യാറാകണമെന്ന് ഹൈക്കോടതി
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസില്‍ ജാമ്യം തേടി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ജാമ്യഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍.സംഘടനാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ വി കെ ഇബ്രാഹിംകുഞ്ഞ് ജയിലില്‍ പോകാനും തയ്യാറാകണമെന്ന് ഹൈക്കോടതി.വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നല്‍കിയ ജാമ്യഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരമാര്‍ശം.അര്‍ബുദ ബാധയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ ചികില്‍സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.എന്നാല്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു.

മുസ് ലിം സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഇതും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലെ വാദവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും ഇത്രയും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളയാള്‍ എങ്ങനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും സര്‍ക്കാര്‍ ചോദിച്ചു.തുടര്‍ന്നാണ് മൂവാറ്റുപുഴ കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആരോഗ്യമുള്ളയാള്‍ക്ക് ജയിലില്‍ പോകാനുള്ള ആരോഗ്യവുമുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചത്.ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Next Story

RELATED STORIES

Share it