Kerala

പാലാരിവട്ടം മേൽപാലം: നിർമ്മാണത്തിലെ ക്രമക്കേടിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെന്ന് മന്ത്രി

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് നടന്ന എല്ലാ നിർമ്മാണങ്ങളെ കുറിച്ചും അന്വേഷിക്കാൻ സാധിക്കില്ല. പരാതി ലഭിച്ചാൽ അന്വേഷണം നടത്താമെന്നും മന്ത്രി ജി സുധാകരൻ അറിയിച്ചു.

പാലാരിവട്ടം മേൽപാലം:  നിർമ്മാണത്തിലെ ക്രമക്കേടിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെന്ന് മന്ത്രി
X

തിരുവനന്തപുരം: പാലാരിവട്ടം മേൽപാല നിർമ്മാണത്തിലെ ക്രമക്കേടിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ജി സുധാകരൻ. അന്വേഷണം ശക്തമായി നടക്കുകയാണ്. കിറ്റ്കോ മേൽനോട്ടം വഹിച്ച എല്ലാ നിർമ്മാണങ്ങളും അന്വേഷിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കിറ്റ്കോയ്ക്കായിരുന്നു നിർമ്മാണ മേൽനോട്ടം. ഈ പാലത്തിന്റെ ഡിസൈനിൽ തന്നെ ഗുരുതരപ്രശ്നങ്ങളുണ്ട്. അതുപോലും കണ്ടെത്താൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ തുടർച്ചയായാണ് നിർമ്മാണത്തിൽ ഗുരുതര പിഴവുണ്ടായത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് നടന്ന എല്ലാ നിർമ്മാണങ്ങളെ കുറിച്ചും അന്വേഷിക്കാൻ സാധിക്കില്ല. പരാതി ലഭിച്ചാൽ അന്വേഷണം നടത്താമെന്നും മന്ത്രി സഭയെ അറിയിച്ചു.

Next Story

RELATED STORIES

Share it