Kerala

നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരന്‍ മരിച്ചു

തേക്കടി പെരിയചോല കോളനിയില്‍നിന്ന് നെല്ലിയാമ്പതിയിലെ ആനമട എസ്റ്റേറ്റിലേക്ക് ജോലിക്കായി വന്നവരാണ് ഇവര്‍. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ രാമചന്ദ്രനും പരിക്കേറ്റിട്ടുണ്ട്.

നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരന്‍ മരിച്ചു
X

പാലക്കാട്: നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരന്‍ മരിച്ചു. പെരിയചോല കോളനിയിലെ രാമചന്ദ്രന്റെ മകന്‍ റനീഷാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആനമട എസ്റ്റേറ്റിലെ ജോലിക്കാരനാണ് രാമചന്ദ്രന്‍. രാമചന്ദ്രനും മകനും എസ്റ്റേറ്റ് ഓഫിസില്‍നിന്ന് മടങ്ങിവരും വഴിയാണ് സംഭവം. തേക്കടി പെരിയചോല കോളനിയില്‍നിന്ന് നെല്ലിയാമ്പതിയിലെ ആനമട എസ്റ്റേറ്റിലേക്ക് ജോലിക്കായി വന്നവരാണ് ഇവര്‍.

കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ രാമചന്ദ്രനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ പരിക്കുകളോടെ നെന്മാറ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമചന്ദ്രനും നെന്മാറ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it