Kerala

രാഹുല്‍ മാങ്കൂട്ടത്തെ പൊതുപരിപാടിയില്‍ നിന്ന് വിലക്കി പാലക്കാട് നഗരസഭ

രാഹുല്‍ മാങ്കൂട്ടത്തെ പൊതുപരിപാടിയില്‍ നിന്ന് വിലക്കി പാലക്കാട് നഗരസഭ
X

പാലക്കാട്: ലൈംഗികാരോപണത്തെ തുടര്‍ന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിനും പിന്നാലെ അദ്ദേഹത്തെ പൊതുപരിപാടിയില്‍ നിന്ന് വിലക്കി പാലക്കാട് നഗരസഭ. പാലക്കാട്ടെ ബസ് സ്റ്റാന്റ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് ബസ് സ്റ്റാന്റ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്നത്. രാഹുല്‍ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഈ പരുപാടിയില്‍ നിന്നും എംഎല്‍എയെ വിലക്കിക്കൊണ്ടാണ് പാലക്കാട് നഗരസഭ കത്ത് നല്‍കിയത്. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ രാഹുലിന് കത്ത് നല്‍കിയിരിക്കുന്നത്.





Next Story

RELATED STORIES

Share it