Kerala

കല്‍പ്പാത്തി രഥോത്സവം നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി

വലിയ രഥങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ രഥസംഗമം ഉണ്ടാവില്ല. ചെറിയ രഥങ്ങള്‍ കാളയെക്കൊണ്ട് വലിപ്പിക്കുകയാവും ചെയ്യുന്നത്. അതിനാല്‍ ഇത്തവണ മോടി കുറഞ്ഞ ഉൽസവമാവും കല്‍പ്പാത്തിയില്‍ നടക്കുക.

കല്‍പ്പാത്തി രഥോത്സവം നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി
X

പാലക്കാട്: കല്‍പ്പാത്തി രഥോത്സവം നടത്താന്‍ പാലക്കാട് ജില്ലാഭരണകൂടം അനുമതി നല്‍കി. നിയന്ത്രണങ്ങളോടെ ഉൽസവം നടത്താനാണ് അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേര്‍ക്കും അഗ്രഹാര വീഥികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം.

വലിയ രഥങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ രഥസംഗമം ഉണ്ടാവില്ല. ചെറിയ രഥങ്ങള്‍ കാളയെക്കൊണ്ട് വലിപ്പിക്കുകയാവും ചെയ്യുന്നത്. അതിനാല്‍ ഇത്തവണ മോടി കുറഞ്ഞ ഉൽസവമാവും കല്‍പ്പാത്തിയില്‍ നടക്കുക.

രഥോൽസവം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡും രഥോൽസവ കമ്മിറ്റിയും പാലക്കാട് എംഎല്‍എയും ചേര്‍ന്ന് ദേവസ്വം വകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രഥോൽസവം നടത്താന്‍ തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് വകുപ്പ് നിര്‍ദേശം നല്‍കി. തിരക്ക് കുറച്ച് രഥോൽസവം നടത്താനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും ജില്ലാഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

നവംബര്‍ 14-16 തീയതികളിലാണ് രഥോൽസവം നടക്കേണ്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ചടങ്ങ് മാത്രമാക്കിയാണ് രഥോൽസവം നടത്തിയത്.

Next Story

RELATED STORIES

Share it