Kerala

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് വരുന്നതിനെ സ്വാഗതംചെയ്ത് മാണി സി കാപ്പന്‍

മുന്നണി പ്രവേശനമുണ്ടായാലും പാലാ സീറ്റ് എന്‍സിപിക്കുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലാ മണ്ഡലം തിരിച്ചുപിടിച്ചത്. അത് വിട്ടുനല്‍കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുമെന്ന് കരുതുന്നില്ല.

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് വരുന്നതിനെ സ്വാഗതംചെയ്ത് മാണി സി കാപ്പന്‍
X

കോട്ടയം: കേരളാ കോണ്‍ഗ്രസ്- എം ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പന്‍. എന്നാല്‍, പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി പ്രവേശനമുണ്ടായാലും പാലാ സീറ്റ് എന്‍സിപിക്കുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലാ മണ്ഡലം തിരിച്ചുപിടിച്ചത്. അത് വിട്ടുനല്‍കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുമെന്ന് കരുതുന്നില്ല.

ജോസ് കെ മാണിയുടെ പ്രവേശനമടക്കമുള്ള വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ് ആണ്. മുന്നണിയുടെ തീരുമാനത്തിന് ഒപ്പംനില്‍ക്കുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിച്ചതാണ് പുതിയ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് വഴിതുറന്നത്.

Next Story

RELATED STORIES

Share it