Kerala

പെരുമാറ്റച്ചട്ട ലംഘനം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

യുഡിഎഫ് നല്‍കിയ പരാതിയില്‍ മേഴ്‌സിക്കുട്ടിയമ്മ ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പാലായില്‍ പുതിയ മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതിനെതിരേയാണ് യുഡിഎഫ് പരാതി നല്‍കിയത്.

പെരുമാറ്റച്ചട്ട ലംഘനം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
X

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയാണ് താക്കീത് നല്‍കിയത്. യുഡിഎഫ് നല്‍കിയ പരാതിയില്‍ മേഴ്‌സിക്കുട്ടിയമ്മ ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പാലായില്‍ പുതിയ മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതിനെതിരേയാണ് യുഡിഎഫ് പരാതി നല്‍കിയത്.

കഴിഞ്ഞദിവസം മേഴ്‌സിക്കുട്ടിയമ്മ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. രാമപുരത്ത് മഠങ്ങള്‍ സന്ദര്‍ശിച്ചശേഷം സ്വകാര്യചാനലിനോട് പ്രതികരിക്കവെയായിരുന്നു പുതിയ മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞത്. സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടിയിരുന്നു. ഈ റിപോര്‍ട്ട് പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ നടപടി.

Next Story

RELATED STORIES

Share it