ഹൈക്കോടതിയെ മാനിക്കുന്നു; അരുംകൊലകള്‍ കോടതി കാണാതെ പോകരുതെന്ന് പി ടി തോമസ് എംഎല്‍എ
ഹര്‍ത്താലുകള്‍ക്കെതിരേ എന്നപോലെ തന്നെ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ കോടതിയുടെ ഭാഗത്തുനിന്നും നീതിപൂര്‍വ്വകമായ ഇടപെടലുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.പിണറായി വിജയന്റെ ഭരണത്തില്‍ സാധാരണക്കാരുടെ തലകള്‍ക്ക് വിലയില്ലായായിരിക്കുകയാണ്.

കൊച്ചി: ഹൈക്കോടതിയെ മാനിക്കുന്നുവെന്നും അരുംകൊലകള്‍ കോടതി കാണാതെ പോകരുതെന്നും പി ടി തോമസ് എംഎല്‍എ. കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലാരിവട്ടത്ത് നടത്തിയ പ്രതിക്ഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നീതി നിര്‍വ്വഹണത്തില്‍ കോടതികളുടെ ഇടപെടലുകളെ എന്നും മാനിക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കേരളത്തെ നടുക്കിയ നിഷ്ഠൂര കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ ഹര്‍ത്താലുകള്‍ക്കെതിരേ എന്നപോലെ തന്നെ കോടതിയുടെ ഭാഗത്തുനിന്നും നീതിപൂര്‍വ്വകമായ ഇടപെടലുകളുണ്ടാകുമെന്ന പ്രത്യാശയാണ് കോണ്‍ഗ്രസിനുള്ളത്. പിണറായി വിജയന്റെ ഭരണത്തില്‍ സാധാരണക്കാരുടെ തലകള്‍ക്ക് വിലയില്ലായായിരിക്കുകയാണ്. രണ്ട് യുവാക്കളുടെ അരുംകൊലയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേരള സമൂഹത്തോട് മറുപടി പറയണമെന്നും പി ടി തോമസ് പറഞ്ഞു.
RELATED STORIES
മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMT