Kerala

പി സി ചാക്കോ എന്‍സിപിയിലേക്കെന്ന് സൂചന; ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും

എന്‍സിപി ദേശിയ നേതൃത്വവുമായി പി സി ചാക്കോ ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി ചാക്കോ ശരത് പവാറുമായി അടുത്തു തന്നെ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.ഈ മാസം 10 നാണ് പി സി ചാക്കോ കോണ്‍ഗ്രസ് വിടുന്നതായി വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്

പി സി ചാക്കോ എന്‍സിപിയിലേക്കെന്ന് സൂചന; ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും
X

കൊച്ചി: അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍സിപിയില്‍ ചേരുമെന്ന് സൂചന.എന്‍സിപി ദേശിയ നേതൃത്വവുമായി പി സി ചാക്കോ ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി ചാക്കോ ശരത് പവാറുമായി അടുത്തു തന്നെ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.ഈ മാസം 10 നാണ് പി സി ചാക്കോ കോണ്‍ഗ്രസ് വിടുന്നതായി വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്.പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയാണെന്നും കോണ്‍ഗ്രസില്‍ തുടരുന്നത് അസാധ്യമാണെന്നും ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് തലയില്ലാത്ത പാര്‍ട്ടിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പി സി ചാക്കോ പറഞ്ഞിരുന്നു.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാനാവില്ലെന്നും ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ബിജെപിയില്‍ ചേരില്ലെന്ന് പി സി ചാക്കോ വ്യക്തമാക്കിയിരുന്നു. അതേ സമയം ഇടതു പാര്‍ടികളിലേക്ക് പോകുന്ന സാധ്യത ചാക്കോ തള്ളിക്കളഞ്ഞിരുന്നുമില്ല.ഇതിനു പിന്നാലെയാണ് ചാക്കോ എന്‍സിപിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട് പുറത്തു വരുന്നത്.ശരത് പവാറുമായി കൂടിക്കാഴ്ച നടത്താന്‍ പി സി ചാക്കോ ഡല്‍ഹിയില്‍ എത്തിയതായാണ് വിവരം

Next Story

RELATED STORIES

Share it