മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ അറിവ് അലങ്കാരമാക്കാത്ത പണ്ഡിതന്‍: അബ്ദുല്‍ മജീദ് ഫൈസി
നിറകുടം തുളുമ്പുകയില്ല എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ യഥാര്‍ത്ഥ പണ്ഡിതന്‍ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ. ഈ നാമം കേരളീയ മുസ്്‌ലിം നവോത്ഥാന ചരിത്രത്തില്‍ മരിക്കാതെ നില നില്‍ക്കും.

കോഴിക്കോട്: അറിവ് അലങ്കാരമാക്കാത്ത പണ്ഡിതനായിരുന്നു മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. 'അക്രമവും കൊലപാതകവും കടുത്ത പീഢനങ്ങളും കൊണ്ട് സമുദായത്തിന്റെ ഊര്‍ജ്ജം കെടുത്താമെന്ന് കരുതുന്നവര്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ജീവന്‍ ബലി നല്‍കേണ്ടി വന്നാലും സത്യത്തിന് വേണ്ടിയുള്ള സമരത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാനാകില്ല' ആലുവയില്‍ മുസ്്‌ലിം ഏകോപന സമിതിയുടെ വേദിയില്‍ നടത്തിയ പ്രസംഗത്തിലെ ഈ വരികള്‍ മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഈയുടെ വേറിട്ട വ്യക്തിത്വം ഉയര്‍ത്തിക്കാട്ടുന്നു. ഭരണകൂട ഭീകരതയെ പേടിച്ച് 'പക്വത'യുടെ വേഷമണിഞ്ഞ് സത്യം തുറന്ന് പറയാതെ തടി തപ്പുന്ന ആയിരക്കണക്കിന് പണ്ഡിതര്‍ക്കിടയിലാണ് ആ സൂര്യതേജസ് ജ്വലിച്ച്‌നില്‍ക്കുന്നത്. പേരിന് മുന്നിലും പിന്നിലുമായി മൗലാന എന്നോ മൗലവിയെന്നോ ചേര്‍ത്ത് വിളിക്കുന്നതില്‍ ഉള്‍പുളകം കൊണ്ടിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. പേരിലെ ഏതെങ്കിലും വാക്ക് ഒഴിവാക്കിയോ സ്ഥാനം മാറ്റിയോ ഉപയോഗിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നിറകുടം തുളുമ്പുകയില്ല എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ യഥാര്‍ത്ഥ പണ്ഡിതന്‍ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ ഈ നാമം കേരളീയ മുസ്്‌ലിം നവോത്ഥാന ചരിത്രത്തില്‍ മരിക്കാതെ നില നില്‍ക്കും. യഥാര്‍ത്ഥ പണ്ഡിതന്റെ ധര്‍മ്മമെന്തെന്ന് സ്വജീവിതത്തിലൂടെ കാണിച്ച് കൊടുത്ത ഒരു പണ്ഡിത സൂര്യനാണ് നമ്മെ വിട്ട് പിരിയുന്നത്. ജ്വലിക്കുന്ന നിരവധി സ്മരണകള്‍ ബാക്കിയാക്കി..... !. അബ്ദുല്‍ മജീദ് ഫൈസി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
RELATED STORIES
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMT