Kerala

സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

ആലപ്പുഴ ജില്ലാ കലക്ടറെ പെട്ടെന്ന് സ്ഥലം മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത ആരോപിച്ചു.കോതമംഗലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാതൊരു സഹായവും പോലിസ് ചെയ്തില്ല. ഡിജിപിയോട് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും പോലിസിനെ വലിയ തോതില്‍ സ്ഥലത്ത് വിന്യസിച്ചതല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ കഴിയുമായിരുന്നിട്ടും അധികാരികള്‍ അതിനു ശ്രമിച്ചില്ല.കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങി പോയ നാലോളം വൈദികര്‍ക്ക് മര്‍ദ്ദനമേറ്റുവെന്നും ഡാ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു

സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ
X

കൊച്ചി: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ.ഓര്‍ത്തഡോക്‌സ് സഭയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ആലപ്പുഴ ജില്ലാ കലക്ടറെ പെട്ടെന്ന് സ്ഥലം മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത ആരോപിച്ചു.കോതമംഗലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാതൊരു സഹായവും പോലിസ് ചെയ്തില്ല. ഡിജിപിയോട് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും പോലിസിനെ വലിയ തോതില്‍ സ്ഥലത്ത് വിന്യസിച്ചതല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ കഴിയുമായിരുന്നിട്ടും അധികാരികള്‍ അതിനു ശ്രമിച്ചില്ല.കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങി പോയ നാലോളം വൈദികര്‍ക്ക് മര്‍ദ്ദനമേറ്റുവെന്നും ഡാ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഭിഭാഷക കമ്മീഷനെയും കൊണ്ട് ഓണക്കൂര്‍ പള്ളി കാണിക്കാന്‍ പോയ ഫാദര്‍ ബിജു ഏലിയാസിനേയും പോലീസിന്റെയും കമ്മീഷന്റെയും മുന്നില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെതിരെ പോലിസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഗുണ്ടായിസം അഴിച്ചു വിട്ട് സഭയെ പിന്തിരിപ്പിക്കാനുള്ള പാത്രിയര്‍ക്കീസ് പക്ഷ ശ്രമത്തെ സര്‍ക്കാരും പ്രോല്‍സാഹിപ്പിക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും മാര്‍ ദിയസ്‌ക്കോറോസ് പറഞ്ഞു.

കോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്ത പാത്രിയര്‍ക്കീസ് വിഭാഗത്തോട് ഇടത്, വലത് എംഎല്‍എ മാര്‍ അനുഭവം പുലര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്.അധികാര സ്ഥാനങ്ങളില്‍ ഉള്ളവരെല്ലാം കോടതി വിധിക്കെതിരായി നിലപാട് സ്വീകരിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. രാജ്യത്തെ പരമോന്നത നീതിപീഠം പ്രഖ്യാപിച്ച വിധി നടപ്പാക്കാന്‍ പോലും സഹായിക്കാതെ ഇവര്‍ രാജ്യത്തെ ഭരണഘടനയെയും നിയമ നീതി സംവിധാനത്തെ പോലും വെല്ലുവിളിക്കുകയാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി.ശവസംസ്‌കാരം സംബന്ധിച്ച് സുപ്രീം കോടതി വിധി അതേപടി പാലിക്കും എന്നതാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. പള്ളി സെമിത്തേരികള്‍ ഇടവകാംഗങ്ങളുടെ ഉപയോഗത്തിനുള്ളതാണ്. സംസ്‌കരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്ന എല്ലാ ഇടവകാംഗങ്ങളുടെയും മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിന് ഒരു തടസവും വരുത്തുന്നില്ല. ഇടവക വികാരിയുടെ സമ്മതത്തോടും അംഗീകാരത്തോടും കൂടെ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവൂ. പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ ഉറച്ചു നില്‍ക്കുന്ന പലരുടെയും സംസ്‌കാരങ്ങള്‍ ഇത്തരത്തില്‍ നടത്തി കഴിഞ്ഞു.പള്ളികളില്‍ നിന്ന് വ്യാപകമായി മോഷണം നടക്കുന്നു.ഇതിനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലിസ് തയാറാകുന്നില്ല. വടവുകോട് പള്ളി, പന്നൂര്‍ പള്ളി, തിരുവാര്‍പ്പ് പള്ളി എന്നിവിടങ്ങളിലെല്ലാം വ്യാപകമായി സാധനങ്ങള്‍ മോഷണം പോയതായും ഡാ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത ആരോപിച്ചു. മോഷണം തടയാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും മോഷ്ടാക്കളെ കണ്ടെത്തി ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it