Kerala

പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ നിലപാടുകള്‍ പരസ്പര വിരുദ്ധമെന്ന് ഓര്‍ത്തഡോക്‌സ് സഭ

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ പട്ടത്വം അംഗീകരിക്കുന്നില്ലെങ്കില്‍ ഇത്രയും നാള്‍ അവരുമായുള്ള കൂദാശ ബന്ധം എങ്ങനെ തുടര്‍ന്നുവെന്ന് വ്യക്തമാക്കണം. ഓര്‍ത്തഡോക്‌സ് സഭയുടെ പൗരോഹിത്യത്തെ നാളിതുവരെ അംഗീകരിച്ചു എന്നാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രസ്താവനയില്‍ നിന്ന് മനസിലാക്കുന്നത്. അങ്ങനെയാണെങ്കില്‍ പിന്നെ എന്തിന് വേണ്ടിയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് തര്‍ക്കമുന്നയിച്ചതെന്ന് ഫാ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് ചോദിച്ചു

പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ നിലപാടുകള്‍ പരസ്പര വിരുദ്ധമെന്ന് ഓര്‍ത്തഡോക്‌സ് സഭ
X

കൊച്ചി: പാത്രിയര്‍ക്കീസ് വിഭാഗം ഒരു വശത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വൈദിക പട്ടത്വം അംഗീകരിക്കുന്നില്ലെന്നു അവര്‍ മുടക്കപ്പെട്ടവരാണെന്നും പറയുമ്പോള്‍ തന്നെ ഇത് വരെ ഓര്‍ത്തഡോക്‌സ് സഭയുമായി കൂദാശ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നത് പരസ്പര വിരുദ്ധമായ നിലപാടാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്.ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ പട്ടത്വം അംഗീകരിക്കുന്നില്ലെങ്കില്‍ ഇത്രയും നാള്‍ അവരുമായുള്ള കൂദാശ ബന്ധം എങ്ങനെ തുടര്‍ന്നുവെന്ന് വ്യക്തമാക്കണം. ഓര്‍ത്തഡോക്‌സ് സഭയുടെ പൗരോഹിത്യത്തെ നാളിതുവരെ അംഗീകരിച്ചു എന്നാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രസ്താവനയില്‍ നിന്ന് മനസിലാക്കുന്നത്. അങ്ങനെയാണെങ്കില്‍ പിന്നെ എന്തിന് വേണ്ടിയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് തര്‍ക്കമുന്നയിച്ചതെന്ന് ഫാ.ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് ചോദിച്ചു.

യാതൊരു മനുഷ്യാവകാശ ലംഘനവും ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വിശ്വാസികളെ ദേവാലയങ്ങളില്‍ നിന്നോ സെമിത്തേരിയില്‍ നിന്നോ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കുന്നില്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഇത് വരെയും തടഞ്ഞിട്ടുമില്ല. കോടതി വിധി അനുസരിച്ച് നിയമപരമായുള്ള വികാരിയുടെയും ഭരണാധികാരികളുടെയും അറിവോടെയും സമ്മതത്തോടെയും മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവൂ എന്ന് മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞിട്ടുള്ളത്. മൃതദേഹങ്ങള്‍ വഴിയില്‍ വച്ച് വില പേശിയിട്ടുള്ളത് ഓര്‍ത്തഡോക്‌സ് സഭയല്ല, പാത്രിയര്‍ക്കീസ് വിഭാഗമാണ്.വിശ്വാസികളുടെ വികാരം ഇളക്കിവിട്ട് മൃതദേഹ സംസ്‌കാരം ഒരു വലിയ പ്രശനമായി ഉയര്‍ത്തിക്കൊണ്ടുവന്നത് അതില്‍ നിന്ന് മുതലെടുപ്പ് കൊയ്യാനുള്ള പാത്രിയര്‍ക്കീസ് പക്ഷത്തിന്റെ ഗൂഡ നീക്കമാണിതെന്ന് വെളിപ്പെടുകയാണ്. മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്തിട്ട് ലഭിച്ച മറുപടി കോടതി വിധികള്‍ക്ക് എതിരാകാതെ ഇത് പരിഹരിക്കണം എന്നാണ്. സുപ്രീം കോടതിയുടെ വിധിയനുസരിച്ച് മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭ നീങ്ങിയിട്ടുള്ളതെന്നും സഭാ വക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it