Latest News

തുടര്‍ച്ചയായി മോഷണം; 25ഓളംകേസുകള്‍, ഒടുവില്‍ പിടിയിലായി കള്ളന്‍ 'പരാതി കുട്ടപ്പന്‍'

തുടര്‍ച്ചയായി മോഷണം; 25ഓളംകേസുകള്‍, ഒടുവില്‍ പിടിയിലായി കള്ളന്‍ പരാതി കുട്ടപ്പന്‍
X

കുറത്തികാട്: കുറത്തികാട്, കായംകുളം, വള്ളികുന്നം പോലിസ് സ്റ്റേഷന്‍ പരിധികളിലെ കടകളില്‍ തുടര്‍ച്ചയായി മോഷണം നടത്തിയിരുന്ന മോഷ്ടാവ് പിടിയിലായി. കൊല്ലം ചവറ സ്വദേശിയായ ഷാജി (മധു 57) യാണ് പോലിസ് പിടിയിലായി. 'പരാതി കുട്ടപ്പന്‍' എന്ന പേരിലാണ് കുറ്റവാളികള്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെടുന്നത്. നീണ്ടകര ഹാര്‍ബറില്‍ വെച്ച് പോലിസിനെ കണ്ട് രക്ഷപ്പെടാന്‍ കടലില്‍ ചാടുന്നതിനിടെയാണ് പിടിയിലായത്.

പകല്‍ സമയങ്ങളില്‍ നീണ്ടകര ഹാര്‍ബറില്‍ തങ്ങുന്ന ഷാജി, രാത്രി കാലങ്ങളില്‍ ബസ്സില്‍ മോഷണം നടത്തേണ്ട സ്ഥലത്തെത്തും. പിന്നീട് സൈക്കിളില്‍ കറങ്ങി നടന്ന് നിരീക്ഷണം നടത്തിയ ശേഷമാണ് കടകള്‍ കുത്തിത്തുറക്കുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 25-ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് ഷാജി. നൂറനാട് സ്റ്റേഷനിലെ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും മോഷണം തുടങ്ങിയത്.

Next Story

RELATED STORIES

Share it