Latest News

രാംനാരായനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

രാംനാരായനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
X

പാലക്കാട്: വാളയാറില്‍ അതിഥി തൊഴിലാളി രാംനാരായനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വിനോദ്, ജഗദീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആള്‍ക്കൂട്ടത്തിന്റെ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായി രാംനാരായണ്‍ കൊല്ലപ്പെട്ടത്. ആദ്യദിവസങ്ങളില്‍ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പലരും രക്ഷപ്പെട്ടെന്നാണ് സംശയം.

അതേസമയം രാംനാരായണിന്റെ മൃതദേഹം വിമാനമാര്‍ഗം ജന്മനാടായ ഛത്തീസ് ഗഡില്‍ എത്തിച്ചു. ആള്‍ക്കൂട്ടക്കൊലയില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാംനാരായണിന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it