Kerala

പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

ജില്ലാ കലക്ടര്‍ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വികാരിക്ക് കൈമാറണം .ആരാധനക്ക് തടസ്സങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലിസ് സംരക്ഷണം നല്‍കാനും എല്ലാ ഇടവകാംഗങ്ങള്‍ക്കും പ്രവേശനം നല്‍കാനും കോടതി നിര്‍ദേശിച്ചു.താക്കോല്‍ ഓര്‍ത്തഡോക്‌സ്പക്ഷത്തിനു കൈമാറരുതെന്ന യാക്കോബായ പക്ഷത്തിന്റെ തടസവാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്

പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
X

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു . ജില്ലാ കലക്ടര്‍ ഉടന്‍ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വികാരിക്ക് കൈമാറണം .ആരാധനക്ക് തടസ്സങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലിസ് സംരക്ഷണം നല്‍കാനും എല്ലാ ഇടവകാംഗങ്ങള്‍ക്കും പ്രവേശനം നല്‍കാനും കോടതി നിര്‍ദേശിച്ചു.താക്കോല്‍ ഓര്‍ത്തഡോക്‌സ്പക്ഷത്തിനു കൈമാറരുതെന്ന യാക്കോബായ പക്ഷത്തിന്റെ തടസവാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

സഭാതര്‍ക്കത്തില്‍ സുപ്രീം കോടതി അന്തിമ തീര്‍പ്പ് കല്‍പ്പിച്ചതാണന്നും മേല്‍ക്കോടതി വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണന്നും കോടതി വ്യക്തമാക്കി .നിയമവാഴ്ച ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട് . നിയമ നടപടികളെ അട്ടിമറിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലന്നും കോടതി ചുണ്ടിക്കാട്ടി . എന്നാല്‍ ഹൈക്കോടതി ചട്ടങ്ങള്‍ പ്രകാരം താക്കോല്‍ കൈമാറാനുള്ളഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലന്നും സിവില്‍ തര്‍ക്കമായതിനാല്‍ ബന്ധപ്പെട്ട കീഴ്ക്കാടതിക്കാണ്അധികാരമുള്ളു എന്ന സാങ്കേതിക വാദമാണ് യാക്കോബായ പക്ഷം ഉയര്‍ത്തിയത് .ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ ബോധവാന്‍മാരാണന്ന് കോടതി ചുണ്ടിക്കാട്ടി.സംസ്‌ക്കാര ചടങ്ങുകള്‍ വികാരിയുടെ അനുമതിയോടെ മാത്രമേ പാടുള്ളു എന്നും കോടതിവാക്കാല്‍ പരാമര്‍ശിച്ചു .

Next Story

RELATED STORIES

Share it