Kerala

അവയവദാന മാഫിയ; ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിക്കും

ക്രൈംബ്രാഞ്ച് തൃശൂര്‍ എസ് പി സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്.

അവയവദാന മാഫിയ; ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിക്കും
X

തിരുവനന്തപുരം: അവയവദാന മാഫിയയെക്കുറിച്ച് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിക്കും. സംസ്ഥാനത്തെ അവയവ മാഫിയയുടെ പ്രവര്‍ത്തനം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ക്രൈംബ്രാഞ്ച് തൃശൂര്‍ എസ് പി സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്.

സംസ്ഥാന വ്യാപകമായി ഇത്തരം അവയവ കച്ചവടത്തെകുറിച്ചും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അവയവ മാഫിയ കുറിച്ചും അന്വേഷിക്കാനാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഈ പ്രത്യേക സംഘത്തിന്റെ ഭാഗമാക്കും. അവയവ കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് കരുതുന്ന ചില സ്വകാര്യ ആശുപത്രികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഇടനിലക്കാര്‍ എന്നിവര്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ഇവരെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. ഇന്നലെയാണ് സംസ്ഥാനത്ത് അവയവദാന കച്ചവടം വ്യാപകമായി നടക്കുന്നതായി ഐ ജി ശ്രീജിത്ത് ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് വിവരം കൈമാറിയത്. വിഷയത്തിലെ ഗൗരവം കണക്കാക്കി ഇന്നലെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it