- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പോസിറ്റീവ്: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യാമെന്ന ഉത്തരവ് തിരുത്തും
രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളായ അന്തർ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാമെന്നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയാലും അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യാമെന്ന ഉത്തരവ് തിരുത്തും. വിവാദമായ ഉത്തരവ് തിരുത്താൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.
കൊവിഡ് രോഗികളായ അന്തർ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാമെന്ന സർക്കാർ ഉത്തരവ് വിവാദത്തിലായതിന് പിന്നാലെയാണ് പുതിയ നിർദേശം. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളായ അന്തർ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാമെന്നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികളെ മറ്റുള്ളവരുമായി ഇടപെടാതെ പ്രത്യേകമായി ജോലി ചെയ്യിക്കണം. പ്രാഥമിക ചികിത്സ കേന്ദ്രത്തിനു സമാനമായ സ്ഥലത്ത് പ്രത്യേകമായി ഇവരെ താമസിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളടങ്ങിയതാണ് ഉത്തരവ്.
കൊവിഡിനെ തുടർന്ന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വേഗത്തിലാക്കാൻ കഴിയുന്നില്ലെന്ന് വ്യവസായ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മടങ്ങിയെത്തിയ തൊഴിലാളികളിൽ രോഗം സ്ഥിരീകരിച്ചാലും ലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലി ചെയ്യിപ്പിക്കാമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ ഇതിനെതിരെ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തി. രോഗബാധിതർക്ക് വിശ്രമം അത്യാവശ്യമാണെന്നും ആരോഗ്യ വകുപ്പുമായി ആലോചിക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കെജിഎംഒഎ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















