Big stories

താനൂർ ഇസ്ഹാഖ് വധം: പ്രതിഷേധവുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു

എത്ര കൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സിപിഎം. താനുരിലെ ഇസ്ഹാഖ് കൊലപാതകത്തിന് ഒരാഴ്ച മുമ്പ് പി ജയരാജൻ സ്ഥലത്തെത്തി. ജയരാജൻ മരണഭൂതനാണ്. ജയരാജൻ വന്നതോടെ കൗണ്ട്ഡൗൺ തുടങ്ങി.

താനൂർ ഇസ്ഹാഖ് വധം: പ്രതിഷേധവുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു
X

തിരുവനന്തപുരം: താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകനായ ഇസ്ഹാഖിന്റെ കൊലപാതകത്തിന്റെ പേരിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിഷേധം ശക്തമായതോടെ നടപടികൾ വേഗത്തിലാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്ത് നിന്നും അടിയന്തര പ്രമേയമായി എം കെ മുനീറാണ് വിഷയം അവതരിപ്പിച്ചത്. ഇസ്ഹാഖിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് മുനീർ ആരോപിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിിയോഗിക്കണം. കൂടത്തായി കൊലപാതകങ്ങൾക്ക് പിന്നിൽ ജോളിക്ക് പങ്കുള്ളതുപോലെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഎമ്മാണെന്നും മുനീർ പറഞ്ഞു.

എന്നാൽ, ഇസ്ഹാഖിന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും. അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്ത് സമാധാന അന്തരീക്ഷം വേണമെന്നാണ് ആ ഗ്രഹിക്കുന്നത്. പ്രതികളിൽ ഒരാളെ നേരത്തെ അക്രമിച്ചതിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ, പള്ളിയിലെ തർക്കത്തിന്റെ പേരിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സ്ഥലം എംഎൽഎ വി അബ്ദുറഹ്മാൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ നാടകം കളിക്കുകയാണെന്നും അബ്ദുറഹ്മാൻ പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിലേക്കും പ്രതിഷേധമെത്തി.

സിപിഎം പ്രവർത്തകരോട് കൊലക്കത്തി താഴെവയ്ക്കാൻ എന്തു കൊണ്ടാണ് മുഖ്യമന്ത്രി പറയാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. നിസാര കാര്യങ്ങൾക്ക് പോലും സിപിഎം കൊലപാതകം നടത്തുകയാണ്. എത്ര കൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സിപിഎം. താനുരിലെ ഇസ്ഹാഖ് കൊലപാതകത്തിന് ഒരാഴ്ച മുമ്പ് പി ജയരാജൻ സ്ഥലത്തെത്തി. ജയരാജൻ മരണഭൂതനാണ്. ജയരാജൻ വന്നതോടെ കൗണ്ട്ഡൗൺ തുടങ്ങി. കൊലപാതകത്തിൽ ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, ജയരാജനെതിരായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചത്തോടെ പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it