Kerala

സിഒടി നസീറിനെതിരായ കൊലപാതകശ്രമം: കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തലശ്ശേരി എംഎൽഎയ്ക്ക് ഈ അക്രമസംഭവത്തിൽ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ പേരുപറയാതെ പ്രതിപക്ഷം കുറ്റപ്പെടുത്തി.

സിഒടി നസീറിനെതിരായ കൊലപാതകശ്രമം: കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സിപിഎം വിമതനേതാവ് സിഒടി നസീറിനെതിരെ നടന്ന കൊലപാതകശ്രമം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

തലശ്ശേരിയിൽ കൊലപാതക രാഷ്ട്രീയം വ്യാപകമാകുന്നുവെന്ന പ്രതിപക്ഷാരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തുനിന്നും കേസ് അട്ടിമറിക്കുന്ന തരത്തിലുള്ള ഒരു ശ്രമവും നടന്നിട്ടില്ല. അന്വേഷണസംഘത്തെ മാറ്റിയിട്ടുമില്ല. നസീറിന്റെ മൊഴി രേഖപ്പെടുത്തി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വടകരയിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തുനിന്നും പാറയ്ക്കൽ അബ്ദുല്ലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തലശ്ശേരി എംഎൽഎയ്ക്ക് ഈ അക്രമസംഭവത്തിൽ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ പേരുപറയാതെ പ്രതിപക്ഷം കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. സിപിഎം പ്രവർത്തകരാണ് ഈ അക്രമത്തിന് പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Next Story

RELATED STORIES

Share it