ലക്ഷദ്വീപിലെ പ്രശ്നം രാഷ്ട്രപതിയുടെ ശ്രദ്ധയില്പ്പെടുത്താന് പ്രതിപക്ഷ ദൗത്യസംഘം മുന്കൈയെടുക്കണം: എ എം ആരിഫ് എംപി

ആലപ്പുഴ: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന ആവശ്യം രാഷ്ട്രപതിയെ നേരില്കണ്ട് ഉന്നയിക്കുന്നതിന് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധി സംഘം മുന്കൈയെടുക്കണമെന്ന് ലോക്സഭയിലെ കക്ഷിനേതാക്കളോട് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയുടെ അഭിലാഷങ്ങള്ക്ക് വിരുദ്ധമായി ഭരണഘടനാ തത്വങ്ങള്ക്കെതിരായ നിയമങ്ങള് അടിച്ചേല്പ്പിക്കാനും ജീവനോപാധികള് കച്ചവടവത്കരിക്കാനുമുള്ള നീക്കത്തിനെതിരേ രാഷ്ട്രീയപ്പാര്ട്ടികളും സാംസ്കാരിക, ചലച്ചിത്രപ്രവര്ത്തകരും ഇതിനോടകംതന്നെ മുന്നോട്ടു വന്നിട്ടുണ്ട്.
ലക്ഷദ്വീപിനെ സംരക്ഷിക്കാമെന്നുള്ള ആവശ്യം സമൂഹമാധ്യമങ്ങള് വഴിയും പ്രചരിക്കുകയാണ്. ഈ സാഹചര്യത്തില് പ്രശ്നത്തിന്റെ ഗൗരവം രാഷ്ട്രപതിയെ നേരില്കണ്ട് ബോധ്യപ്പെടുത്തേണ്ടത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണെന്ന് കക്ഷിനേതാക്കളായ അധീര് ര ഞ്ജന് ചൗധരി (കോണ്ഗ്രസ്), ടി ആര് ബാലു (ഡിഎംകെ), സുദീപ് ബന്ധോപാധ്യായ (തൃണമൂല് കോണ്ഗ്രസ്), ശ്യാം സിങ് യാദവ് (ബിഎസ്പി), സുപ്രിയ സുലെ (എന്സിപി), മുലായം സിങ് യാദവ് (എസ്പി) എന്നിവര്ക്ക് അയച്ച കത്തില് എംപി ഓര്മിപ്പിച്ചു.
RELATED STORIES
ഗ്യാന്വാപി: അത് ശിവലിംഗമല്ല, വുദു ടാങ്കിലെ ഫൗണ്ടന്; വിശദീകരണവുമായി...
16 May 2022 3:27 PM GMTയുപിയില് മകന്റെ അന്യായ കസ്റ്റഡിയെ എതിര്ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില് അലര്ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര് പരിശീലനം; കര്ണാടകയില്...
15 May 2022 6:02 AM GMTയുഎസില് കറുത്ത വര്ഗക്കാര്ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMT