ഓപറേഷൻ നൈറ്റ് റൈഡേഴ്‌സ്: 198 ബസുകള്‍ക്കെതിരെ നടപടിയെടുത്തു
കല്ലടയുടെ 22 ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
BY SDR1 May 2019 7:35 AM GMT

X
SDR1 May 2019 7:35 AM GMT
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലെ നിയമ ലംഘനം തടയുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. സംസ്ഥാന വ്യാപകമായി പോലിസിന്റെ സഹകരണത്തോടെയാണ് പരിശോധന തുടരുന്നത്.
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രി മാത്രം 198 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. അഞ്ച് ലക്ഷത്തിലധികം രൂപ ബസുകള്‍ക്ക് പിഴയിട്ടു. കല്ലടയുടെ 22 ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ഒരാഴ്ച പിന്നിടുമ്പോള്‍ ചുമത്തപ്പെട്ട പിഴ 30 ലക്ഷം കടന്നു. ആയരത്തിലധികം ബസുകളാണ് ഇതുവരെ നടപടി നേരിട്ടത്. അനധികൃതമായി ചരക്ക് കടത്തിയതിനാണ് കൂടുതല്‍ ബസുകള്‍ക്കും പിഴ ചുമത്തിയത്.
Next Story
RELATED STORIES
ഹിജാബ് കേസ് പരിഗണിച്ച രണ്ട് സുപ്രിംകോടതി ജഡ്ജിമാരുടേത് ഭിന്നവിധി;...
13 Oct 2022 6:29 AM GMTനെഹ്രുവും മോദിയും
19 Sep 2022 11:44 AM GMTവഴിയില്‍ കുഴിയുണ്ട്!
13 Aug 2022 9:34 AM GMTക്ഷേത്രക്കമ്മറ്റികള്‍ പിടിച്ചെടുക്കണം!
3 Aug 2022 7:37 AM GMTഇതു മായുന്നില്ല!
1 July 2022 12:34 PM GMTകേരളത്തിന്റെ അഭിമാനമുണ്ട്!
20 Jun 2022 4:02 AM GMT