Kerala

കൊച്ചിയില്‍ 3.75 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തമിഴ്‌നാട് സേലത്ത് നിന്നും കിലോയ്ക്ക് 8,000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങിയതിനു ശേഷം കൊച്ചിയില്‍ എത്തിച്ച് വില്‍പന നടത്തുകയാണ് ഇവരെന്ന് പോലിസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കൂടാതെ ഡി ജെ പാര്‍ടിയിലുമാണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നത.് വന്‍ തുകയാണ് ഇവര്‍ കഞ്ചാവിന് വാങ്ങിയിരുന്നതെന്നും പോലിസ് പറഞ്ഞു

കൊച്ചിയില്‍ 3.75 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
X

കൊച്ചി:കൊച്ചിയില്‍ 3.75 കിലോ കഞ്ചാവുമായി യുവാക്കള്‍ പോലിസ് പിടിയില്‍.കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി റാഷിദ് അലി(22),കുതിരവട്ടം സ്വദേശി സോഹന്‍(22) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നു പിടികൂടിയത്.തമിഴ്‌നാട് സേലത്ത് നിന്നും കിലോയ്ക്ക് 8,000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങിയതിനു ശേഷം കൊച്ചിയില്‍ എത്തിച്ച് വില്‍പന നടത്തുകയാണ് ഇവരെന്ന് പോലിസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കൂടാതെ ഡി ജെ പാര്‍ടിയിലുമാണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നത.് വന്‍ തുകയാണ് ഇവര്‍ കഞ്ചാവിന് വാങ്ങിയിരുന്നതെന്നും പോലിസ് പറഞ്ഞു.കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ സി ഐ എസ് നവാസ്,എസ് ഐ മാരായ സാജന്‍ ബാബു,എ എസ് ഐ അരുള്‍,സീനിയര്‍ സിപിഒ പ്രദീപ്,പോലിസുകാരായ രഞ്ജിത്,മുഹമ്മദ് ഇസ് ഹാക്ക്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റു ചെയ്തത്.കഴിഞ്ഞ ആഴ്ച 12 കിലോ കഞ്ചാവുമായി കാസര്‍കോഡ് സ്വദേശികളെയും സെന്‍ട്രല്‍ പോലിസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ടു പേര്‍ കൂടി പിടിയിലാകുന്നത്.

Next Story

RELATED STORIES

Share it